രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ: 19കാരനെ ചോദ്യം ചെയ്തു

എന്നാൽ കേസിൽ ഇതു വരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് സിറ്റി പൊലീസ് വ്യക്തമാക്കി.
രശ്മിക മന്ദാന
രശ്മിക മന്ദാന
Updated on

ന്യൂ ഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബിഹാർ സ്വദേശിയായ 19കാരനെ ചോദ്യം ചെയ്ത് ഡൽഹി പൊലീസ്. ഇയാളാണ് ആദ്യമായി വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്തതെന്നാണ് നിഗമനം. എന്നാൽ കേസിൽ ഇതു വരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് സിറ്റി പൊലീസ് വ്യക്തമാക്കി. താൻ രശ്മികയുടെ വീഡിയോ മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ഡൗൺ ലോഡ് ചെയ്യുകയായിരുന്നുവെന്നാണ് യുവാവ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്.

പൊലീസ് അന്വേഷണം തുടരുകയാണ്. വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യുന്നതിനായി ഉപയോഗിച്ച മൊബൈൽ ഫോണുമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ അമിതാബ് ബച്ചൻ ഉൾപ്പെടെയുള്ള സിനിമാ ലോകം നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് നവംബർ 10നാണ് നിരവധി വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com