
ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോങ് പ്രകാശനം ചെയ്തു |Video
നെപ്ട്യൂണിൽ മറവിലായി പാതാളം അതിരിടും....
യുവഗായകൻ ആർസി വ്യത്യസ്ഥമായ സ്വരമാധുര്യത്തിലൂടെ ആലപിച്ച ഈ ഗാനത്തിന്‍റെ കൗതുകകരമായ ദൃശ്യങ്ങളുമായി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിന്‍റെ ആദ്യ വീഡിയോം പുറത്തുവിട്ടു. മനു മഞ്ജിത്തിന്‍റെ രചനക്ക് ഫെജോ ഈണം പകർന്ന ഈ ഗാനം സമൂഹമാധ്യമങ്ങളിലൂടെ യുവതലമുറക്കാർ ഏറ്റെടുത്തിരിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ നിന്നും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഈ ഗാനത്തിനു ലഭിച്ചിരിക്കുന്നതെന്നത് ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിനു ലഭിക്കുന്ന അംഗീകാരമായിത്തന്നെ മനസിലാക്കാം.
നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ - ജി. രാഹുൽ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് മലയാള സിനിമയിൽ മികച്ച സിനിമകൾ നിർമിച്ച് ഏറെ ശ്രദ്ധേയമായ വീക്കന്‍റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‍റെ ബാനറിൽ സോഫിയാ പോളാണ്. ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലൂടെ,
ഗ്രമത്തിന്‍റെ ഗൃഹാതുരങ്ങളായ നിരവധി രംഗങ്ങളും കോർത്തിണക്കിയാണ് വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്. തികച്ചും ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു ഗ്രാമത്തെ മുഴുവൻ ഭീതിയിലാക്കുന്ന ചില സംഭവങ്ങളും, അവർക്കിടയിലേക്ക് എത്തപ്പെട്ടിരിക്കുന്ന ഉജ്ജ്വലൻ എന്ന കഥാപാത്രത്തിന്‍റെയും വിശേഷണങ്ങളാണ് ചിത്രത്തിലുട നീളമുള്ളത്.
നർമ്മവും, ഉദ്വേഗവും കോർത്തിണക്കി തികഞ ഹ്യൂമർ ത്രില്ലർ സിനിമയായിട്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം. എന്തായാലും നാട്ടുകാർക്കിടയിൽ ഏറെ ആകാംക്ഷയും, കനതുകവും നൽകുന്ന കഥാപാത്രമായി മാറിയിരിക്കുകയാണ് ഉജ്ജ്വലൻ ധ്യാൻ ശ്രീനിവാസൻ തന്‍റെ സ്വത: സിദ്ധമായ
അഭിനയ ശൈലിയിലൂടെ ഈ കഥാപാത്രത്തെ ഏറെ അവിസ്മരണീയമാക്കുന്നു. ഏറെ ദുരുഹതകളും, സസ്പെൻസുമൊക്കെ കോർത്തിണക്കിയ ഈ കഥാപാത്രത്തിലൂടെ ഒരു നാടിന്‍റെ നേർക്കാഴച്ച വരച്ചുകാട്ടുന്നു ഈ ചിത്രത്തിലൂടെ. സിജുവിൽസനാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. വിനായക് ശശിക്കുവാറിന്‍റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു. എഡിറ്റിങ് - ചമൻ ചാക്കോ. കലാസംവധാനം - കോയാസ്.