"നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്''; പ്രകാശ് രാജിനെതിരേ ദേവനന്ദ

''കുട്ടികളും ഈ സമൂഹത്തിന്‍റെ ഭാഗമാണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്''
devananda criticizes kerala film awards

ദേവനന്ദ

Updated on

സംസ്ഥാന ചലച്ചിത്ര അക്കാഡമി പുരസ്കാരങ്ങളിൽ ബാലതാരത്തിനോ കുട്ടികളുടെ സിനിമയ്ക്കോ പുരസ്കാരം നൽകാത്ത ജൂറിക്കെതിരേ വിമർശനവുമായി ബാലതാരം ദേവനന്ദ. കുട്ടികളും ഈ സമൂഹത്തിന്‍റെ ഭാഗമാണെന്നും ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചതെന്നും ദേവനന്ദ ആരോപിക്കുന്നു.

രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടതെന്ന് കുട്ടികളുടെ സിനിമയെയും കുട്ടികൾക്ക് പ്രാധിനിധ്യമുള്ള സിനിമകളെയും ചൂണ്ടിക്കാട്ടി ദേവനന്ദ സമൂഹമാധ്യമത്തിൽ കുറിച്ചു.

മുൻപ് ഇതേ വിഷയം ചൂണ്ടിക്കാട്ടി സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സഹ തിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥനും രംഗത്തെത്തിയിരുന്നു. കുട്ടികൾക്ക് വേണ്ടിയിറക്കിയ ചിത്രം പരിഗണിക്കാതെ പോയതിലുള്ള വിഷമം അദ്ദേഹം പങ്കുവച്ചിരുന്നു.

കുറിപ്പ് ഇങ്ങനെ...

നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്

കുട്ടികളും ഈ സമൂഹത്തിന്‍റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്

സ്താനാർത്തി ശ്രീക്കുട്ടനും, ഗു, ഫീനിക്സും, ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ,

കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്

എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം, അവകാശങ്ങൾ നിക്ഷേധിച്ചു കൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com