"കല്യാണം കഴിഞ്ഞ് രണ്ടാം മാസം ചഹലിന്‍റെ വഞ്ചന കൈയോടെ പിടിച്ചു"; വെളിപ്പെടുത്തലുമായി ധനശ്രീ

എപ്പാഴാണ് വിവാഹജീവിതം മുന്നോട്ടു പോകില്ലെന്ന് തിരിച്ചറിഞ്ഞതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനശ്രീ.
dhanashree verma alleges  yuzvendra chahal  betray

യുസ്‌വേന്ദ്ര ചഹൽ,ധനശ്രീ വർമ

Updated on

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിനെതിരേ പുതിയ വെളിപ്പെടുത്തലുമായി മുൻ ഭാര്യ ധനശ്രീ വർമ. റൈസ് ആൻഡ് ഫോൾ എന്ന ഷോയിലെ മത്സരാർഥിയാണ് ധനശ്രീ. ഷോയിൽ ധനശ്രീ കുബ്ര സൈത്തുമായി സംസാരിക്കുന്ന വിഡിയോ ക്ലിപ് ആണ് പുറത്തു വന്നിരിക്കുന്നത്.

എപ്പാഴാണ് വിവാഹജീവിതം മുന്നോട്ടു പോകില്ലെന്ന് തിരിച്ചറിഞ്ഞതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനശ്രീ. വിവാഹം കഴിഞ്ഞ് രണ്ടാം മാസം തന്നെ ചഹലിന്‍റെ ചതി തിരിച്ചറിഞ്ഞുവെന്നാണ് ധനശ്രീ മറുപടി നൽകുന്നത്.

ഒരു ബന്ധത്തിൽ ഏർപ്പെടുമ്പോൾ പരസ്പരം ബഹുമാനിക്കേണ്ടതുണ്ട്. ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെന്നും ധനശ്രീ പറയുന്നുണ്ട്.

2020ലാണ് ധനശ്രീയും ചഹലും വിവാഹിതരായത്. 2025 മാർച്ചിൽ ഇരുവരും വിവാഹമോചനം നേടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com