അബ്ദുൽ കലാമായി ധനുഷ്; 'ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ' ഒരുങ്ങുന്നു

ധനുഷാണ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ പങ്കു വച്ചത്.

മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈൽമാനുമായ എ.പി.ജെ. അബ്ദുൽകലാമിന്‍റെ ജീവിതം സിനിമയാകുന്നു. ഓം റാവുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എ.പി.ജെ. അബ്ദുൽ കലാമിന്‍റെ വേഷം അവതരിപ്പിക്കുന്നത് തമിഴ് സിനിമാ താരം ധനുഷാണ്.

'കലാം: ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ', എന്നാണ് ചിത്രത്തിന്‍റെ പേര്. ധനുഷാണ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ പങ്കുവച്ചത്. ഒപ്പം, "ഇത്രയും പ്രചോദനാത്മകവും മഹാമനസ്കനുമായ ഒരു നേതാവിന്‍റെ - നമ്മുടെ സ്വന്തം ഡോ. ​​എ.പി.ജെ. അബ്ദുൾ കലാം സാറിന്‍റെ - ജീവിതം അവതരിപ്പിക്കാൻ കഴിയുന്നതിൽ ഞാൻ ഭാഗ്യവാനും വളരെ വിനീതനുമായി തോന്നുന്നു," എന്നും അദ്ദേഹം വ്യക്തമാക്കി.

ടി-സീരീസിലെ ഭൂഷൺ കുമാറും കൃഷൻ കുമാറും, അഭിഷേക് അഗർവാൾ ആർട്‌സിലെ അഭിഷേക് അഗർവാൾ, അനിൽ സുങ്കര എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കളൾ. 'തൻഹാജി: ദി അൺസങ് വാരിയർ', 'ആദിപുരുഷ്' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ റാവുത്ത് തന്‍റെ ഔദ്യോഗിക എക്സ് പേജിൽ ചിത്രത്തെ കുറിച്ച് വ്യക്തമാക്കി.

"രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള യാത്ര ആരംഭിക്കുന്നു... ഇന്ത്യയുടെ മിസൈൽ മാൻ വെള്ളിത്തിരയിലേക്ക് വരുന്നു. വലിയ സ്വപ്നങ്ങൾ കാണൂ. കൂടുതൽ ഉയരങ്ങളിലേക്ക് ഉയരൂ'', അദ്ദേഹം എഴുതി.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com