ധർമേന്ദ്രയുടെ പൂർവിക സ്വത്ത് മക്കൾക്കല്ല; പിന്നെ ആർക്ക്?

ധർമേന്ദ്രയുടെ പൂർവിക സ്വത്തിൽ ചർച്ച
dharmendra ancestral property

ധർമേന്ദ്രയുടെ ഫാംഹൗസ്

Updated on

മുംബൈ: ബോളിവുഡിലെ ഹീ-മാൻ ധർമേന്ദ്ര വിട വാങ്ങിയിട്ട് ദിവസങ്ങൾ മാത്രം ആയുള്ളുവെങ്കിലും അദ്ദേഹത്തിന്‍റെ പൂർവിക സ്വത്ത് ആർക്ക് കൈമാറിയെന്നാണ് ബി-ടൗണിലെ ചർച്ച വിഷയം. ധർമേന്ദ്രയുടെ മക്കൾക്കും, ആദ്യ ഭാര്യ പ്രകാശ് കൗറിനും, ഹേമമാലിനിക്കും കൈമാറിയിട്ടില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സിനിമയിലെ സമ്പാദ്യം നശിപ്പിക്കാതെ സൂക്ഷിച്ചുവെച്ച കോടിശ്വരനായിരുന്നു ധർമേന്ദ്ര. അതിനാൽ തന്നെ മരണത്തിന് കീഴടങ്ങുമ്പോഴും ധർമേന്ദ്ര 400-450 കോടി സ്വത്തിന്‍റെ അവകാശിയായിരുന്നു.

മുംബൈയിലെ ജുഹൂവിൽ ആഡംബര ബംഗ്ലാവിലാണ് ധർമേന്ദ്ര താമസിച്ചിരുന്നത്.

കൂടാതെ പഞ്ചാബിലെ ലൊണാവ് ലയിൽ കോടികളുടെ സ്വത്തും ഇദ്ദേഹത്തിന് ഉണ്ട്. പഞ്ചാബിൽ 100 ഏക്കറിൽ പരന്ന് കിടക്കുന്ന ഫാംഹൗസും ഇതോട് ചേർന്ന് കൃഷി ഭൂമിയും വീടും ധർമേന്ദ്രയുടെ പൂർവിക സ്വത്താണ്. 1950 ലാണ് ധരംസിങ് എന്ന ധർമേന്ദ്ര ബോളിവുഡിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. തുടർന്ന് അങ്ങോട്ട് അദ്ദേഹം മുംബൈയിലായിരുന്നു സ്ഥിരം താമസം.

ഈ കാലഘട്ടം മുതൽ മരിക്കുന്നത് വരെ ധർമേന്ദ്രയുടെ ബന്ധുക്കളാണ് കൃഷി ഭൂമിയും സ്വത്തുക്കളും നോക്കി നടത്തിരിക്കുന്നത്. 5 കോടി വില മതിക്കുന്ന വീടും, കൃഷി ഭൂമിയും പഞ്ചാബിൽ ഇദ്ദേഹത്തിനുണ്ട്. സിനിമലോകത്ത് എത്തുന്നതിന് മുൻപ് താൻ താമസിച്ചുവന്ന സ്ഥലത്തോട് വൈകാരിക ബന്ധമാണ് നടന് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇവ അർഹതപ്പെട്ട കൈകളിൽ തന്നെ എത്തണമെന്ന് ധർമേന്ദ്രയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോൾ തന്നെ ധർമേന്ദ്ര തന്‍റെ പൂർവിക സ്വത്തിന്‍റെ വിൽപത്രം തയ്യാറാക്കി.

ഏക്കറോളം പരന്ന് കിടക്കുന്ന ഫാംഹൗസും, കൃഷിഭൂമിയും, വീടും ഇത്രയും നാൾ പരിപാലിച്ച് പോന്ന തന്‍റെ അമ്മാവന്‍റെ മക്കൾക്കും അനന്തരവന്മാർക്കുമായി നടൻ വീതിച്ചു നൽകികൊണ്ടുള്ള വിൽപത്രം തയ്യാറാക്കി. ഈ വീതം വെയ്ക്കലിനോട് മക്കളും, ഭാര്യമാരും നടനോട് അനുകൂലിച്ചുവെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com