ധനുഷും മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം; 'കര' തി‍യെറ്റർ റിലീസ് എന്ന്?

മമിതയ്ക്ക് പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും
dhanush mamitha baiju tamil film kara release date out

ചിത്രത്തിൽ നിന്ന്

Updated on

വിഘ്നേഷ് രാജ‍യുടെ സംവിധാനത്തിൽ ധനുഷും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കര. ഇപ്പോഴിതാ ചിത്രത്തിന്‍റെ തിയെറ്റർ റിലീസ് തീയതി പുറത്തു വന്നിരിക്കുകയാണ്. 2026 ഏപ്രിൽ 30ന് ചിത്രം തിയെറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവരുകയും വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. മമിതയ്ക്ക് പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. ജി.വി. പ്രകാശാണ് കരയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇഡ്‌ലി കടൈ എന്ന ചിത്രമാണ് ധനുഷിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

logo
Metro Vaartha
www.metrovaartha.com