തിയെറ്ററിൽ പൊട്ടിച്ചിരി നിറച്ച ധൂമകേതു ഇനി ഒടിടിയിൽ കാണാം; സ്ട്രീമിങ് പ്രഖ്യാപിച്ചു

നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്
dhoomakethu malayalam movie ott release date

തിയെറ്ററിൽ പൊട്ടിച്ചിരി നിറച്ച ധൂമകേതു ഇനി ഒടിടിയിൽ കാണാം; സ്ട്രീമിങ് പ്രഖ്യാപിച്ചു

Updated on: 

സുധി മാഡിസൺ സംവിധാനം ചെയ്ത ചിത്രമാണ് ധൂമകേതു. മികച്ച പ്രേക്ഷക പ്രശംസയാണ് ചിത്രത്തിന് തിയെറ്ററിൽ നിന്ന് ലഭിച്ചത്. സജിൻ ഗോപു, നിഖില വിമൽ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഒക്റ്റോബർ 23 മുതൽ ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ഷൈന്‍ ടോം ചാക്കോ, ഗണപതി, മഞ്ജു പിള്ള, നിയാസ് ബക്കര്‍, സിദ്ധാര്‍ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സോണിയും മനുവും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com