"പ്രിയപ്പെട്ടവയെയും പ്രിയപ്പെട്ടത് ആയിരുന്നവയെയും സംരക്ഷിക്കുക, എനിക്ക് എന്‍റേതായ ലോകമുണ്ട്"; ധ്രുവ് വിക്രം

"സത്യസന്ധമായി പറയുകയാണെങ്കിൽ വിമർശനങ്ങളൊന്നും ഒരിക്കലും എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാനാവില്ല"
dhruv vikram reacted controversy

അനുപമ പരമേശ്വരൻ | ധ്രുവ് വിക്രം

Updated on

നടി അനുപമ പരമേശ്വരൻ നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ചുള്ള തുറന്നുപറച്ചിലിന് ശേഷം ആദ്യമായി വിമർശനങ്ങളെക്കുറിച്ച് പ്രതികരിച്ച് നടൻ ധ്രുവ് വിക്രം. അനുപമ പരാമർശിച്ച മുൻ കാമുകൻ ധ്രുവ് വിക്രമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകളും ഉയർന്നതിനു പിന്നാലെയാണ് ധ്രുവിന്‍റെ പ്രതികരണം. ഇന്ത്യ ടുഡേ തമിഴ് സംഘടിപ്പിച്ച റൗണ്ട് ടേബിൾ പരിപാടിയിൽ സംസാരിക്കവെയാണ് നടന്‍റെ പ്രതികരണം.

"സിനിമയിലേക്ക് ഇറങ്ങുമ്പോൾ തന്നെ നമുക്ക് മനസിലാവും വിമർശനങ്ങളും അതിന്‍റെ ഭാഗമാണെന്ന്. ഈ ജോലി അത്രയും മനോഹരമാകുന്നതോടൊപ്പം തന്നെ ഇതിന് ഒരുപാട് മോശം വശങ്ങളുമുണ്ട്. വിമർശനങ്ങളെ പലപ്പോളും വെറുതെ അങ്ങ് തള്ളിക്കളയാൻ പറ്റില്ല.

dhruv vikram reacted controversy
ചിലപ്പോ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും, ചിലപ്പോ കുത്തിക്കൊല്ലുന്നത് പോലെ; മുൻ കാമുകനെക്കുറിച്ച് അനുപമ

സത്യസന്ധമായി പറയുകയാണെങ്കിൽ വിമർശനങ്ങളൊന്നും ഒരിക്കലും എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാനാവില്ല. എന്നാൽ യാഥാർഥ്യത്തിൽ ഉറച്ച് നിൽക്കുക എന്നത് വളരെ പ്രധാനമാണ്. നിങ്ങൾ ആരാണെന്ന് അറിയുക. എന്തിന് വേണ്ടിയാണ് നിങ്ങൾ നിലകൊള്ളുന്നതെന്ന് മനസിലാക്കുക.

dhruv vikram reacted controversy
മൗനം വെടിഞ്ഞ് ധ്രുവ് വിക്രം, ചർച്ചയായി ഇൻസ്റ്റഗ്രാം സ്റ്റോറി

നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ടതായിട്ടുള്ളതും ഒരിക്കൽ പ്രധാനപ്പെട്ടതായിരുന്നതുമായ എല്ലാത്തിനെയും ശക്തമായി സംരക്ഷിക്കുക. നിങ്ങൾ സത്യത്തോടൊപ്പം നിൽക്കുമ്പോൾ, നിങ്ങളെ ഉറപ്പിച്ച് നിർത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് വ്യക്തമായി അറിവുള്ളപ്പോഴും മറ്റുള്ളവരുടെ നിരീക്ഷണങ്ങൾക്കും വിമർശനങ്ങൾക്കും ഒരു പരിധിക്കപ്പുറം പോകാൻ കഴിയില്ല.

dhruv vikram reacted controversy
കിട്ടിയതൊക്കെ മഹാഭാഗ്യമെന്നു കരുതുന്ന സ്ത്രീകൾ അനുപമയെ കേൾക്കണം; എത്ര ദുഃസ്വപനരാത്രികൾ കഴിഞ്ഞാലാകും അവർക്ക് മോചനം കിട്ടുക!

പതിയെ അറിയാതെ തന്നെ നിങ്ങൾ ഒരു ഒറ്റയാൾ സൈന്യമായി മാറും. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു ലോകമുണ്ടാകും. നിങ്ങൾ സ്വയം ഉള്ളിലേക്ക് നോക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. കഴിയുന്നത്ര നിങ്ങളുടെ സ്വകാര്യ ലോകത്തെ സംരക്ഷിക്കും" ധ്രുവ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com