ഏഴാം ദിവസം 1,000 കോടിയിൽ, ബോക്സ്ഓഫിസിൽ തരംഗമായി ധുരന്ധർ 2

ഏറ്റവും വേഗത്തിൽ 1000 കോടി കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ പുഷ്പ 2വിനൊപ്പം ഒന്നാം സ്ഥാനത്തായി ധുരന്ധർ
dhurandhar 2 box office collection 1000 crore

ഏഴാം ദിവസം 1,000 കോടിയിൽ, ബോക്സ്ഓഫിസിൽ തരംഗമായി ധുരന്ധർ 2

Updated on

ആഗോള ബോക്സ് ഓഫിസിൽ ചരിത്രം കുറിച്ച് സ്പൈ ത്രില്ലർ ധുരന്ധർ 2. റിലീസ് ചെയ്ത് ഏഴാം ദിവസം ചിത്രം 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ഇതോടെ ഏറ്റവും വേഗത്തിൽ 1000 കോടി കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ പുഷ്പ 2വിനൊപ്പം ഒന്നാം സ്ഥാനത്തായി ധുരന്ധർ. രണ്ട് ചിത്രങ്ങളും ഏഴ് ദിവസത്തിലാണ് 1000 കോടി നേടിയത്.

കാന്താര ചാപ്റ്റർ 1, അനിമൽ, ബജറംഗി ഭായ്ജാൻ തുടങ്ങിയ സിനിമകളുടെ കളക്ഷൻ ധുരന്ധർ 2 മറികടന്നു. 1042.25 കോടി നേടിയ കൽക്കി, 1055 കോടി നേടിയ പത്താൻ, 1160 കോടി നേടി ജവാൻ എന്നിവയെ അടുത്ത ദിവസങ്ങളിൽ തന്നെ ധുരന്ധർ 2 മറികടക്കും എന്നാണ് പറയപ്പെടുന്നത്.

മാർച്ച് 19-ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിൽ രൺവീർ സിങ്ങിനൊപ്പം ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ആദ്യഭാഗം 1300 കോടി രൂപയാണ് ആകെ നേടിയത്. നിലവിലെ കുതിപ്പു തുടർന്നാൽ രണ്ടാം ഭാഗം ആദ്യഭാഗത്തിന്‍റെ റെക്കോർഡുകൾ തകർക്കും.

logo
Metro Vaartha
www.metrovaartha.com