ധുരന്ധർ 2 കാണാൻ കുട്ടിയുമായെത്തി; തിയെറ്ററിൽ കൈയാങ്കളി | video

വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
dhurandhar 2 kid ban Conflict in lucknow theater viral video

ധുരന്ധർ 2 കാണാൻ കുട്ടിയുമായെത്തി; തിയെറ്ററിൽ കൈയാങ്കളി | video

Updated on

ലക്നൗ: തിയെറ്ററിൽ വൻ കുതിപ്പ് നടത്തുന്ന ചിത്രമാണ് ധുരന്ധർ 2. പ്രായപൂർത്തിയാ‍യവർക്ക് മാത്രം കാണാനാവുന്ന എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദർശനം നടത്തുന്നത്. ഇതിനിടെ കുട്ടിയുമായി തിയെറ്ററിലെത്തിയതിനെ ചൊല്ലി ലക്നൗവിലെ തിയെറ്ററിൽ സംഘർഷമുണ്ടായതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്.

ധുരന്ധർ 2 കാണാനെത്തിയ കുടുംബവും തിയേറ്റർ ജീവനക്കാരും തമ്മിലാണ് സംഘർഷമുണ്ടായത്. 24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വാക്കേറ്റവും കൈയേറ്റവും കാണാം. പരസ്പരം അടിക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്.

സമാനമായ രീതിയിൽ ഒരാഴ്ച മുമ്പ് എമറാൾഡ് മാളിലെ ഐനോക്സിലും പ്രായപൂർത്തിയാകാത്ത മകനെ സിനിമയ്ക്ക് കയറ്റാൻ ഒരാൾ ശ്രമിച്ചിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. പിന്നാലെ പാരന്‍റിങ്ങിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറ‍യുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരം വയലൻസ് ദൃശ്യങ്ങൾ കാണിക്കുന്നത് അവരുടെ സ്വഭാവ രൂപീകരണത്തെ ദോഷകരമായി ബാധിക്കുമെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com