

ആർ. മാധവൻ, രൺവീർ സിങ്, സഞ്ജയ് ദത്ത്
നെറ്റ്ഫ്ലിക്സിൽ റെക്കോഡിട്ട് ബോളിവുഡ് ചിത്രം ധുരന്ധർ. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കകം ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രമെന്ന നേട്ടമാണ് ധുരന്ധർ സ്വന്തമാക്കിയിരിക്കുന്നത്.
7.6 മില്ല‍്യൺ ആളുകളാണ് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം കണ്ടത്. ഇതോടെ ആനിമൽ, പുഷ്പ 2 എന്നീ ചിത്രങ്ങളുടെ റെക്കോഡ് ധുരന്ധർ മറികടന്നു. ഒടിടിയിലെത്തിയ ശേഷം ആദ‍്യ ആഴ്ചയിൽ തന്നെ ആനിമൽ 6.2 മില്ല‍്യൺ ആളുകൾ കണ്ടിരുന്നു. പുഷ്പ 2 5 മില്ല‍്യൺ ആളുകളാണ് കണ്ടത്.
ആദ‍്യത‍്യ ധറിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്പൈ ആക്ഷൻ ത്രില്ലറാണ് ധുരന്ധർ. രൺവീർ സിങ്, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര‍്യം ചെയ്തിരിക്കുന്നത്. ഇതുവരെ 1,300 കോടി രൂപ ആഗോള ബോക്സ് ഓഫിസിൽ ചിത്രം നേടിയിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. മാർച്ച് 19ന് രണ്ടാം ഭാഗം തിയെറ്ററിലെത്തുമെന്നാണ് വിവരം.