അജു പറഞ്ഞത് അച്ചട്ടായി, ഇനി തമിഴ്നാട്ടിൽ കേറ്റില്ല! ധ്യാനിനെ എയറിലാക്കി വിജയ് മക്കൾ!!

"ഇവനെന്ത് ധൈര്യമുണ്ട്, വിജയ് ഞങ്ങളുടെ മുഖ്യമന്ത്രിയാണ്"
dhyan-sreenivasan-comment-sparks-tamil-nadu-controversy

അജു പറഞ്ഞത് അച്ചട്ടായി, ഇനി തമിഴ്നാട്ടിൽ കേട്ടില്ല! ധ്യാനിനെ എയറിലാക്കി വിജയ് മക്കൾ!!

Updated on

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ധ്യാൻ ശ്രീനിവാസൻ. സിനിമയെക്കാൾ കൂടുതൽ അദ്ദേഹത്തിന്‍റെ ഇന്‍റർവ്യൂകളാണ് ഹിറ്റാവാറാണ്. രസകരമായ സംസാരമാണ് ധ്യാനിന്‍റെ പ്രധാന സവിശേഷത. എത്ര സംങ്കീർണമായ വിഷയമായാലും ധ്യാനത് തർമത്തിൽ കലർത്തിയാവും പറയുക. അത്തരത്തിലൊരു സംഭാക്ഷണമാണ് ധ്യാനിനെ ഇപ്പോൾ എയറിലാക്കിയിരിക്കുന്നത്. എന്നാലത് കേരളത്തിലല്ല, മറിച്ച് തമിഴ്നാട്ടിലാണെന്ന് മാത്രം.

താൻ മുഖ്യമന്ത്രിയായാൽ സത്യപ്രതിജ്ഞാ വേദിയിൽ സാരിയുമുടുത്ത് നവ്യ വരണമെന്നാ ധ്യാൻ പറഞ്ഞതാണ് വിവാദത്തിന് കാരണം. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ തൃഷ വന്നതിനെ പരാമർശിച്ചായിരുന്നു ധ്യാനിനെ സംസാരം. ഇതാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തമിഴരെടുത്ത് വിമർശിക്കുകയും ട്രോളുകയും ചെയ്യുന്നത്.

വിജയ്ക്ക് പിന്തുണ നൽകുന്ന അക്കൗണ്ടുകളിൽ നിന്നാണ് കൂടുതൽ വിമർശനങ്ങൾ ഉയരുന്നത്. ഇനി തമിഴ്നാട്ടിലേക്ക് കയറാൻ പറ്റില്ലെന്ന് അജു പറഞ്ഞത് സത്യമായെന്നാണ് മലയാളികളിൽ പലരും പറയുന്നത്. എൻ നൻപനിക്ക് പൈത്യം, മന്നിച്ചിടുങ്കോ വിജയ് സർ എന്നാണ് അജു പറഞ്ഞിരുന്നത്. പക്ഷേ ധ്യാനിന്‍റെ ഈ വള്ളി പാൻ ഇന്ത്യൻ' ആയിപ്പോയെന്നും കമന്‍റുകളിൽ മലയാളികളും കുറിച്ചിട്ടുണ്ട്.

ഇവനെന്ത് ധൈര്യമുണ്ട്, വിജയ് ഞങ്ങളുടെ മുഖ്യമന്ത്രിയാണ്. മലയാളികളെ പിന്തുണയ്ക്കുള്ള ഏർപ്പാട് തമിഴ്നാട് ഇതോടെ നിർത്തണം, ഇനി ഇവനെ തമിഴ്നാട്ടിൽ കയറ്റരുത്, ഇവന്‍റെ ചേട്ടൻ ചെന്നൈയിലല്ലേ താമസിക്കുന്നത് എന്നിങ്ങനെ നീളുന്നു കമന്‍റുകൾ. ചില മോശപ്പെട്ട കമന്‍റുകളും തെറിവിളികളുമടക്കം ധ്യാനിനെതിരേ ഉയരുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com