അച്ഛൻ മരിച്ചിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ, തമാശ പറയാനുള്ള മാനസികാവസ്ഥയിലല്ല: ധ്യാൻ ശ്രീനിവാസൻ

ശ്രീനിവാസന്‍റെ മരണശേഷം ആദ്യമായാണ് ധ്യാൻ ഒരു പൊതുവേദിയിലെത്തുന്നത്
dhyan sreenivasan father sreenivasan charity

ശ്രീനിവാസനൊപ്പം ധ്യാൻ ശ്രീനിവാസൻ (file image) |ധ്യാൻ ശ്രീനിവാസൻ

Updated on: 

അച്ഛൻ ശ്രീനിവാസന്‍റെ മരണശേഷം ആദ്യമായി പൊതുപരിപാടിയിലെത്തി നടനും നിർമാതാവുമായ ധ്യാൻ ശ്രീനിവാസൻ. ബ്ലൂ ഹിൽ ഫൗണ്ടേഴ്സിന്‍റെ ഒന്നാം വാർഷിക ചടങ്ങിൽ പങ്കെടുക്കാനായാണ് ധ്യാൻ എത്തിയത്. അച്ഛൻ മരിച്ചിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ, തമാശ പറയാനുള്ള മാനസികാവസ്ഥയിലല്ലെന്നും എന്നാൽ ഈ പരിപാടിയുടെ നന്മ കണക്കിലെടുത്താണ എത്തിച്ചേർന്നതെന്നും ധ്യാൻ പറഞ്ഞു.

ജീവിതത്തിൽ സമ്പാദിച്ചതിനെക്കാൾ മറ്റുള്ളവരെ സഹായിക്കുന്നതിൽ നിന്ന് ലഭിക്കുന്ന സംതൃപ്തിയെക്കുറിച്ച് അച്ഛന്‍റെ ഒരു സുഹൃത്ത് പണ്ടൊരിക്കൾ ഉപദേശിച്ചിട്ടുണ്ടെന്ന് ധ്യാൻ വേദിയിൽ പറഞ്ഞു. മനസിലൊരു ഭാരമാണ്. വന്നയുടൻ താൻ തമാശ പറയുമെന്ന് കരുതരുതെന്നും അതിനുള്ള മാനസികാവസ്ഥയിലല്ല താനെന്നും അദ്ദേഹം പറഞ്ഞു.

"ഞാൻ കോളെജിൽ പഠിക്കുന്ന സമയത്താണ്. കൈയിൽ പത്ത് പൈസ എടുക്കാനില്ലാത്ത സമയം. അന്ന് വീട്ടിൽ വന്ന അച്ഛന്‍റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. നീ എന്നെങ്കിലും രക്ഷപ്പെടുകയാണെങ്കിൽ ആ സമയത്ത് നീ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണം. നിന്‍റെ കൈയിൽ 1000 രൂപ കിട്ടിയാൽ ആദ്യത്തെ അക്കൗണ്ടിൽ 600 രൂപ നിഷേപിക്കണം. രണ്ടാമത്തെ അക്കൗണ്ടിൽ 300 ഉം മൂന്നാമത്തെ അക്കൗണ്ടിൽ 100 രൂപയും നിഷേപിക്കണം.

അതെന്തിനാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ആദ്യ അക്കൗണ്ടിലെ പണം നിനക്ക് നിന്‍റെ ചെലവിന് ഉപയോഗിക്കാം. രണ്ടാമത്തെ അക്കൗണ്ടിലേത് നികുതി അടയ്ക്കാനുള്ളതാണ്. നീ ഒരു ജനാധിപത്യ ബോധമുള്ള പൗരനാണെങ്കിൽ കൃത്യമായി നികുതി അടയ്ക്കും. അപ്പോൾ‌ മൂന്നാമത്തെ അക്കൗണ്ടിലെ 100 രൂപയോ എന്ന ചോദ്യത്തിന് അതാണ് നിനക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യമെന്നാണ് അദ്ദേഹം പറഞ്ഞ്. അത് ആളുകളെ സഹായിക്കാനാണ്. മനസറിഞ്ഞ് ഒരാളെ സഹായിക്കുന്നതിന്‍റെ മനസംതൃപ്തി നീ എത്ര വലിയ വീട് വച്ചാലും കാറ് വാങ്ങിയാലും നിനക്ക് കിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്."

logo
Metro Vaartha
www.metrovaartha.com