ധ്യാന്‍ ശ്രീനിവാസന്‍-പ്രയാഗ മാര്‍ട്ടിൻ ചിത്രം ‘ബുള്ളറ്റ് ഡയറീസ്’ റിലീസിനൊരുങ്ങുന്നു

ചിത്രം ഡിസംബര്‍ ഒന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും
bullet diaries
bullet diaries

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ‘ബുള്ളറ്റ് ഡയറീസ്’ റിലീസിനൊരുങ്ങുന്നു. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. നവാഗതനായ സന്തോഷ് മണ്ടൂരാണ് ബുള്ളറ്റ് ഡയറീസിന്‍റെ സംവിധായകൻ. സന്തോഷ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ബി3എം ക്രിയേഷൻസിൻ്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഡിസംബര്‍ ഒന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

രഞ്ജി പണിക്കര്‍, ജോണി ആന്‍റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഫീര്‍ കാരന്തൂര്‍. പ്രൊജക്‌ട് ഡിസൈന്‍ അനില്‍ അങ്കമാലി. പി.ആര്‍.ഒ – വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com