

ധ്യാൻ ശ്രീനിവാസൻ | അജ്മൽ അമീർ
തനിക്കെതിരായ ആരോപണങ്ങളെ എഐ നിർമിതം എന്ന് വിശദീകരിച്ച അജ്മൽ അമീറിനെ ട്രോളി ധ്യാൻ ശ്രീനിവാസൻ. ചെയ്യാത്ത കാര്യങ്ങൾ ആരോപിച്ചാൽ എഐ ആണെന്ന് പറഞ്ഞാൽ മതിയെന്നായിരുന്നു ധ്യാനിന്‍റെ ട്രോൾ. അജ്മലിന്‍റെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം.
പുതിയ ചിത്രത്തിന്‍റെ പൂജക്കായി തിരുവനന്തപുരത്തെത്തിയപ്പോൾ ഓൺലൈൻ ചാനലിന്‍റെ ചോദ്യത്തിന് മറുപടി നൽകവെയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. ഒരാളെക്കുറിച്ച് അയാൾ അറിയാത്ത കാര്യങ്ങൾ പറഞ്ഞാൽ എന്ത് ചെയ്യണമെന്നായിരുന്നു ചോദ്യം. ചെയ്യാത്ത കാര്യമാണെങ്കിൽ എഐ ചെയ്തുവെന്ന് പറഞ്ഞാൽ മതിയെന്നായിരുന്നു മറുപടി. അജ്മൽ പറഞ്ഞത് പോലെയാണോ എന്ന ചോദ്യത്തിന് "ചുമ്മാതിരി'' എന്നും ധ്യാൻ പ്രതികരിച്ചു. അജ്മലിന്‍റെ വിഷയത്തിൽ എന്തെങ്കിലും പ്രതികരിക്കാനുണ്ടോ എന്ന് ചോദിച്ചെങ്കിലും പ്രതികരിക്കാതെ ധ്യാൻ മടങ്ങുകയായിരുന്നു.
അടുത്തിടെ അജ്മലിന്‍റേതെന്ന പേരിൽ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചെന്നാരോപിച്ച് ചില ശബ്ദ സന്ദേശങ്ങൾ പുറത്തു വന്നിരുന്നു. ഇവ എഐ നിർമിതമാണെന്നായിരുന്നു അജ്മലിന്‍റെ പ്രതികരണം.