ധ്യാൻ ശ്രീനിവാസന്‍റെ 'ഒരു വടക്കൻ തേരോട്ടം' വീഡിയോ സോങ് പുറത്ത്

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തന്‍റെ ഒഫീഷ്യൽ പേജിലൂടെയാണ് ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.
Dhyan Sreenivasan's 'Oru Vadakkan Therottam' video song is out

ധ്യാൻ ശ്രീനിവാസന്‍റെ 'ഒരു വടക്കൻ തേരോട്ടം' വീഡിയോ സോങ് പുറത്ത്

Updated on

ഓപ്പൺ ആർട്ട് ക്രിയേഷൻസിന്‍റെ ബാനറിൽ ഏ.ആർ. ബിനു രാജിന്‍റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി എത്തുന്ന 'ഒരു വടക്കൻ തേരോട്ടം' ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ദിൽന രാമകൃഷ്ണനാണ് ധ്യാനിന്‍റെ പ്രണയിനിയായി എത്തിയിരിക്കുന്നത്. 'അനുരാഗിണി ആരാധികേ' എന്നു തുടങ്ങുന്ന യുഗ്മഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തന്‍റെ ഒഫീഷ്യൽ പേജിലൂടെയാണ് ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്. വാസുദേവ് കൃഷ്ണൻ നിത്യാ മാമ്മൻ, എന്നിവർ ആലപിച്ച മനോഹരമായ ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും മകൻ ടാൻസണും ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്.

അഭ്യസ്തവിദ്യനായിട്ടും ഓട്ടോ റിഷാ തൊഴിലാളിയായി ജീവിക്കുന്ന സാധാരണക്കാരനായ ഒരു യുവാവിന്‍റെ ജീവിത കഥയാണ് മലബാറിന്‍റെ പശ്ചാത്തലത്തിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സാധാരണക്കാരായ ജനങ്ങളുടെ ഒരു നേർക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം. മാളവികാ മേനോൻ, ധർമ്മജൻ ബോൾഗാട്ടി, വിജയകുമാർ, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസൻ (മറിമായം ഫെയിലി ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം) ദിനേശ് പണിക്കർ, ദിലീപ് മേനോൻ,നാറായണൻ നായർ, കിരൺ കുമാർ, അംബികാ മോഹൻ, കൽ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com