

പ്രഖ്യാപിച്ചപ്പോൾ തന്നെ ചർച്ചയായ സിനിമയാണ് ദിലീപിന്‍റെ ഭഭബ. കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ഡിസംബർ 18ന് ആയിരുന്നു ഭഭബ തിയറ്ററുകളിൽ എത്തിയത്. ഏട്ടന്‍റെ തിരിച്ചുവരവ് എന്നൊക്കെ ആഘോഷിച്ച ചിത്രം എന്നാൽ സമ്മിശ്ര പ്രതികരണങ്ങൾ കൊണ്ട് തൃപ്തിയടയേണ്ടി വന്നു.
ഇപ്പോഴിതാ ചിത്രം നേടിയ കളക്ഷൻ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം 45.7 കോടിയാണ് ആഗോളതലത്തിൽ ഭഭബ നേടിയത്. റിലീസ് ചെയ്ത് പതിനേഴ് ദിവസം വരെയുള്ള കണക്കാണിത്. ആദ്യദിനം ആഗോളതലത്തിൽ 15 കോടി രൂപ നേടിയ ചിത്രത്തിന് പിന്നീട് അങ്ങോട്ടുള്ള 17-ാം ദിവസം കൊണ്ട് 8 ലക്ഷം രൂപ മാത്രമാണ് നേടാനായത്. ഇന്ത്യ നെറ്റ് 23.43 കോടി, ഗ്രോസ് 27.6 കോടി, ഓവർസീസ് 18.1 കോടി എന്നിങ്ങനെയാണ് ഭഭബയുടെ കളക്ഷൻ കണക്ക്.
ഇതിനിടെ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളും പുറത്തു വരുന്നുണ്ട്. സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന സ്ഥിരീകരിക്കാത്ത വിവരമനുസരിച്ച് ജനുവരിയിൽ തന്നെ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഉണ്ടാവുമെന്നാണ്. ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശം ജിയോ ഹോട്സ്റ്റാറിന് വിറ്റുവെന്നും അഭ്യൂഹമുണ്ട്. എന്നാൽ നിലവിലെ വിവരപ്രകാരം ഭഭബയുടെ ഒടിടി റൈറ്റ്സ് വിറ്റപോയിട്ടില്ല.