

ദിലീപും നാദിർഷയും
നടൻ ദിലീപിന് പിറന്നാളാശംസകൾ നേർന്ന് നാദിർഷ. പതിനാറാം വയസിൽ തുടങ്ങിയ തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും തനിക്ക് ദിലീപിനെ പരിപൂർണ വിശ്വാസമാണെന്നുമായിരുന്നു നാദിർഷ കുറിച്ചത്.
പിന്നലെ തന്നെ മഞ്ജുവാര്യരുമായുള്ള വിവാഹ മോചനവും കാവ്യയുമായുള്ള വിവാഹവും, നടിയെ ആക്രമിച്ച കേസുമൊക്കെ കമന്‍റ് ബോക്സിൽ നിറഞ്ഞു. രൂക്ഷമായ സൈബറാക്രമണമാണ് നാദിർഷയ്ക്കെതിരേ ഉയർന്നത്. പിന്നാലെ താരം പോസ്റ്റ് തിരുത്തി. പിറന്നാൾ ആശംസമാത്രമായി ഫെയ്സ് ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു.
"പതിനാറാം വയസിൽ തുടങ്ങിയ സൗഹൃദമാണ് നമ്മൾ തമ്മിൽ. എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്. അതുകൊണ്ട് ഞാൻ നിന്‍റെ കൂടെ നിൽക്കുന്നു. അന്നും ഇന്നും എന്നും. പിറന്നാൾ ആശംസകൾ നൻപാ..." എന്നായിരുന്നു നാദിർഷയുടെ ആദ്യ കുറിപ്പ്. ഇത് വലിയ വിമർശനത്തിന് വഴിവച്ചതോടെ നാദിർഷ കുറിപ്പ് തിരുത്തി. "പതിനാറാം വയസ്സിൽ തുടങ്ങിയ സൗഹൃദം, പിറന്നാൾ ആശംസകൾ നൻപാ..." എന്ന് തിരുത്തി.
എല്ലാവർക്കും സത്യമറിയാമെന്നും മഞ്ജുവിനെ ഡിവോഴ്സ് ചെയ്തുപ്പോൾ നേർവഴി കാണിച്ച് കൊടുക്കാൻ സാധിക്കാത്ത നൻപനാണെന്നുമടക്കം കമന്‍റ് ബോക്സുകളിൽ പലരും കുറിച്ചു. ദിലീപിന്‍റെ എല്ലാ തോന്നിവാസത്തിനും നാദിർഷ കൂട്ടുനിന്നെന്നും 2 സ്ത്രീകളെ ചതിക്കാൻ കൂട്ടനിന്ന ഇവനും കുറ്റക്കാരനാണെന്നും കമന്‍റുകളുയർന്നു. സൈബറാക്രമണം കടുത്തതോടെ നാദിർഷ കമന്‍റ് ബോക്സ് ഓഫാക്കി.