മാസ്സ് ഗെറ്റപ്പിൽ ദിലീപിന്‍റെ ബാന്ദ്ര നവംബർ 10 മുതൽ

രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ ദിലീപ് മാസ്സ് അവതാറിൽ വരുന്ന ചിത്രമാണ് “ബാന്ദ്ര “
മാസ്സ് ഗെറ്റപ്പിൽ ദിലീപിന്‍റെ ബാന്ദ്ര നവംബർ 10 മുതൽ

കേരള കരയാകെ ചുവടുറപ്പിച്ചു ദിലീപിന്‍റേയും – തമന്നയുടെയും “ റക്ക റക്ക “ ഗാനം ജന ലക്ഷം ഏറ്റെടുത്തിരിക്കുന്നു. ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡ് ആയ റക്ക റക്ക ഗാന ചുവടുകൾ ആരാധകർക്കിടയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്.രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ ദിലീപ് മാസ്സ് അവതാറിൽ വരുന്ന ചിത്രമാണ് “ബാന്ദ്ര “.

ചിത്രം നവംബർ 10ന് റിലീസിനായി ഒരുങ്ങുന്നു. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ അജിത് വിനായക നിർമ്മിച്ച് ഉദയ കൃഷ്ണ തിരക്കഥ രചിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ റാണി തമന്നയാണ് നായിക. ബാന്ദ്രയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തമന്ന.

മാസ്സ് ആക്ഷനൊപ്പം ആഴമേറിയ കുടുംബ ബന്ധങ്ങളെ കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും കൂടാതെ തമിഴ് താരം വി ടി വി ഗണേഷും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ഛായാഗ്രഹണം – ഷാജി കുമാർ. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ – അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി, മാർക്കറ്റിംഗ് കൺസൾട്ടന്റ് – ബിനു ബ്രിങ്ഫോർത്ത്, പി ആർ ഒ – ശബരി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com