"മനസാവാചാ അറിയാത്ത കാര്യത്തിനാണ് എന്നെ പിടിച്ച് അകത്തിട്ടത്, 10 വർഷം സത്യം പറയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു": ദിലീപ്

കഴിഞ്ഞ പത്ത് വർഷം സത്യം പറയാൻ പറ്റാത്ത രീതിയിൽ തന്‍റെ കൈകാലുകൾ കെട്ടിയിട്ട അവസ്ഥയിലായിരുന്നു
dileep says he is innocent

ദിലീപ്

Updated on: 

മനസാവാചാ അറിയാത്ത കാര്യത്തിനാണ് തന്നെ പിടിച്ച് അകത്തിട്ടതെന്ന് നടൻ ദിലീപ്. കഴിഞ്ഞ പത്ത് വർഷം സത്യം പറയാൻ പറ്റാത്ത രീതിയിൽ തന്‍റെ കൈകാലുകൾ കെട്ടിയിട്ട അവസ്ഥയിലായിരുന്നു എന്നും താരം പറഞ്ഞു. ഖത്തറിൽ ദിലീപ് ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിലീപ്.

ഞാൻ മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ട്, കഴിഞ്ഞ പത്ത് വർഷക്കാലം എനിക്ക് എന്‍റേതായ രീതിയിൽ എന്താണ് സത്യം എന്നു പറയാൻ പറ്റാത്ത രീതിയിൽ കൈകാൽ കെട്ടിയിട്ട അവസ്ഥയിലായിരുന്നു. എനിക്കു വേണ്ടി പ്രാർഥിച്ച ഒരുപാട് ആളുകളുണ്ട്. പ്രായഭേദമന്യേ അമ്മമാരും സഹോദരികളും സഹോദരന്മാരും കൊച്ചു കുഞ്ഞുങ്ങളും വരെ എനിക്കു വേണ്ടി പ്രാർഥിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം. ആ പ്രാർഥനയുടെ ഫലമാണ് ഞാനിവിടെ നിൽക്കുന്നത്. - ദിലീപ് പറഞ്ഞു.

വലിയ യുദ്ധത്തിൽ, സുനാമിയിൽപ്പെട്ട തന്നെ പിടിച്ചു നിർത്തിയത് തന്‍റെ ആരാധകരാണ് എന്നാണ് ദിലീപിന്‍റെ വാക്കുകൾ. അതിന് നിങ്ങൾ ഓരോരുത്തരോടും കൈപിടിച്ച് നന്ദി പറയുകയാണെന്നും നടൻ കൂട്ടിച്ചേർത്തു. ഷാജി കൈലാസിന്‍റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നീക്കം ആണ് ദിലീപിന്‍റെ പുതിയ ചിത്രം.

logo
Metro Vaartha
www.metrovaartha.com