''വിപിൻ കുമാറിന് ഒരടിയുടെ കുറവുണ്ടായിരുന്നു, ഉണ്ണി മുകുന്ദന്‍റെ കയ്യിൽ നിന്ന് കിട്ടിയതിൽ സന്തോഷം'': സംവിധായകൻ

മുൻ മാനേജറായിരുന്ന വിപിൻ കുമാറിനെ ഉണ്ണി മുകുന്ദൻ മർദിച്ച സംഭവത്തിൽ നടനെ പിന്തുണച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ജയൻ വന്നേരി
director jayan vannery responded in unni mukundan vipin kumar issue

ഉണ്ണി മുകുന്ദൻ,വിപിൻ കുമാർ, ജയൻ വന്നേരി

Updated on

കൊച്ചി: മുൻ മാനേജറായിരുന്ന വിപിൻ കുമാറിനെ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന സംഭവത്തിൽ നടനെ പിന്തുണച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ജയൻ വന്നേരി. സോഷ‍്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു സംവിധായകൻ പിന്തുണ അറിയിച്ചത്.

നാലുവർഷങ്ങൾക്ക് മുമ്പ് തന്‍റെ തിരക്കഥയിൽ ഉണ്ണിയെ നായകനാക്കി രശ്മിക മന്ദാനയെ നായികയാക്കി പാൻ ഇന്ത‍്യൻ ചിത്രത്തിന് പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ അത് സംഭവിക്കാതിരുന്നതിന് കാരണം വിപിൻ കുമാറായിരുന്നുവെന്നും സംവിധായകൻ സോഷ‍്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

'ഇവന് ഒരടിയുടെ കുറവുണ്ടായിരുന്നു അത് ഉണ്ണിയുടെ കയ്യിൽ നിന്നു തന്നെ കിട്ടിയതിൽ സന്തോഷം. ഉണ്ണിയോട് കഥപറായാൻ വിപിന്‍റെ പുറകെ നടന്ന പലരും ആഗ്രഹിച്ച കാര‍്യം തന്നെയാണ് ഉണ്ണി ചെയ്തത്. സത‍്യമെന്തെന്ന് അറിയണമെങ്കിൽ ഉണ്ണിയുടെ ഭാഗം കൂടി കേൾക്കണം' ജയൻ വന്നേരി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com