രജനികാന്തിനെ പരാമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ

ഒരു താരത്തിന് സാധാരണക്കാരനായ കഥാപാത്രത്തെ അവതരിപ്പിക്കാനാവില്ല.
director ram gopal varma referring to rajinikanth
രജനികാന്ത്, രാം ഗോപാൽ വർമ്മ
Updated on

രജനികാന്തിനെതിരേ പരാമര്‍ശവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. "രജനികാന്ത് നല്ല നടനാണോ എന്ന് തനിക്ക് സംശയമുണ്ട്. സ്ലോ മോഷന്‍ ഇല്ലാതെ അദ്ദേഹത്തിനൊരു നിലനില്‍പ്പില്ല, മനോജ് ബാജ്പയ് ചെയ്തപോലൊരു കഥാപാത്രം രജനികാന്തിന് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല" എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.

ഒരു നടനും താരവും തമ്മില്‍ വലിയ വ്യത്യാസം വിശദീകരിക്കുന്നതിനിടയിലാണ് ഒരു അഭിമുഖത്തിൽ രാം ഗോപാല്‍ വര്‍മ്മ രജനികാന്തിനെ കുറിച്ച് പരാമർശിച്ചത്. ഒരു താരത്തിന് സാധാരണക്കാരനായ കഥാപാത്രത്തെ അവതരിപ്പിക്കാനാവില്ല.

അമിതാഭ് ബച്ചന് വയറുവേദന അനുഭവപ്പെട്ട ഒരു സിനിമയുണ്ട്. എനിക്ക് ആ രംഗം വെറുപ്പായിരുന്നു. അമിതാഭ് ബച്ചന് വയറുവേദന വരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ എപ്പോഴും അവരെ അർദ്ധദേവന്മാരെപ്പോലെയാണ് കാണുന്നത്.

അർദ്ധദേവന്മാർക്ക് കഥാപാത്രങ്ങളാകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു താരം ഒരു സാധാരണ കഥാപാത്രമാവുമ്പോള്‍ അത് നമ്മളെ നിരാശപ്പെടുത്തുന്നു. താരങ്ങള്‍ ദിവ്യപുരുഷന്‍മാരാണ്. അവര്‍ക്ക് സാധാരണക്കാരാവാന്‍ സാധിക്കില്ലെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com