ഡിസ്നി ആരാധകർക്ക് സന്തോഷ വാർത്ത; 'മോന 2' നവംബറിലെത്തും|Video

പുതിയ ചിത്രത്തിലും അജ്ഞാതനായ ശത്രുവിനെ തേടിയാണ് മോനയുടെ യാത്ര.
ഡിസ്നി ആരാധകർക്ക് സന്തോഷ വാർത്ത; 'മോന 2' നവംബറിലെത്തും
ഡിസ്നി ആരാധകർക്ക് സന്തോഷ വാർത്ത; 'മോന 2' നവംബറിലെത്തും
Updated on

ലോസ് ഏഞ്ചലസ്:

ആരാധകർക്ക് സന്തോഷ വാർത്തയുമായി ഡിസ്നി. സൂപ്പർഹിറ്റ് ആനിമേഷൻ ചിത്രം മോനയുടെ രണ്ടാം ഭാഗം മോന 2 നവംബർ 27ന് തിയെറ്ററുകളിലെത്തും. മോനയുടെ കുഞ്ഞനിയത്തിയെയും രണ്ടാം ഭാഗത്തിൽ സ്ക്രീനിലെത്തിക്കുന്നുണ്ട്. പുതിയ ചിത്രത്തിലും അജ്ഞാതനായ ശത്രുവിനെ തേടിയാണ് മോനയുടെ യാത്ര.

ഡിസ്നിയുടെ ഏറ്റവും വലിയ ഫാൻ ഇവന്‍റ് എന്ന് വിശേഷിപ്പിക്കപെടുന്ന ഡിസ്നി ഡി 23 യിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ശനിയാഴ്ച്ച നടന്ന ചടങ്ങിൽ ഡിസ്നിയുടെ മോന 2വിന്‍റെ പ്രിവ്യൂ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ഡ്വെയ്ൻ ജോൺസൺ, സോ സാൽഡാന, ജൂഡ് ലോ എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കളുടെ സ്നീക്ക് പീക്കുകൾ, തത്സമയ പ്രകടനങ്ങൾ, സർപ്രൈസ് രൂപങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു ഡിസ്നി ഇവന്‍റ് . ഡിസ്നിയുടെ ഡി 23 സിഇഓ ബോബ് ഇഗറിനെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ആരാധകർ വരവേറ്റത്. ലോകത്തെ മുന്‍പത്തേക്കാളും രസിപ്പിക്കേണ്ടതുണ്ടെന്നും ഞങ്ങൾ ആ ഉത്തരവാദിത്തം ഗൗരവമായി ഏറ്റെടുക്കുന്നുവെന്നും ബോബ് വ‍്യക്തമാക്കി.

ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നുവെന്നത് തനിക്ക് വളരെയധികം സന്തോഷം നൽക്കുന്നുവെന്നും ഡ്വെയ്ൻ ജോൺസൺ കൂട്ടി ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com