''പ്രതികരണങ്ങൾ പ്രതീക്ഷിച്ചതു തന്നെ'', നഗ്ന രംഗങ്ങളെക്കുറിച്ച് ദിവ്യ പ്രഭ

കാൻസ് ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയിലെ നഗ്ന രംഗങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനെക്കുറിച്ച് പ്രതികരണവുമായി നടി ദിവ്യ പ്രഭ
Divya Prabha reacts to controversy over nude scenes
ദിവ്യ പ്രഭ
Updated on

കാൻസ് ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധേയമായ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയിലെ നഗ്ന രംഗങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനെക്കുറിച്ച് പ്രതികരണവുമായി നടി ദിവ്യ പ്രഭ. ഇത്തരം പ്രതികരണങ്ങൾ പ്രതീക്ഷിച്ചതു തന്നെയാണെന്നും, സന്ദർഭത്തിന് അനുസരിച്ചുള്ള രംഗങ്ങൾ മാത്രമാണ് അവയെന്നുമാണ് ദിവ്യ പ്രഭ പറയുന്നത്.

ചില ക്ലിപ്പുകൾ മാത്രം കണ്ടിട്ടല്ല സിനിമയെക്കുറിച്ച് അഭിപ്രായം പറയേണ്ടത്. ഒന്നോ രണ്ടോ സീനുകൾ വച്ച് സിനിമയെ അളക്കുന്നത് ശരിയല്ല. ഒഴിവാക്കേണ്ട രംഗങ്ങളായിരുന്നു എങ്കിൽ സെൻസർ ബോർഡ് അത് ഒഴിവാക്കുമായിരുന്നു. സിനിമയിൽ അനിവാര്യമായ രംഗങ്ങളാണെന്ന് അവർക്കും ബോധ്യപ്പെട്ടതിനാലാണ് കട്ട് ചെയ്യാതിരുന്നതെന്നും ദിവ്യ പ്രഭ വിശദീകരിക്കുന്നു.

'പ്രഭയായ് നിനച്ചതെല്ലാം' എന്ന പേരിലാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് മലയാളത്തിൽ റിലീസ് ചെയ്യുന്നത്. നെഗറ്റീവ് പ്രതികരണങ്ങൾ തന്നെ വിഷമിപ്പിക്കുന്നില്ലെന്നും ദിവ്യ പ്രഭ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com