ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിവാഹിതരായി| ചിത്രങ്ങൾ

ദീർഘ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം
diya krishna and ashwin ganesh got married
ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിവാഹിതരായി
Updated on

നടൻ കൃഷ്ണകുമാറിന്‍റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ്‌വയർ എൻജിനീയറായ അശ്വിൻ ഗണേഷാണ് വരൻ. ദീർഘ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം. തിരുവനന്തപുരത്തെ ആഡംഭര ഹോട്ടലിൽ വച്ചായിരുന്നു വിവാഹം.

ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിവാഹിതരായി

കുടുംബത്തോടൊപ്പം അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. സുരേഷ് ഗോപി ചടങ്ങിനെത്തിയില്ല.

ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിവാഹിതരായി

കൃഷ്ണകുമാർ സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹൻസികയുമാണ് സഹോദരിമാർ. വിവാഹത്തിന് കൃഷ്ണാസ് ഫാമിലി എന്നറിയപ്പെടുന്ന കൃഷ്ണ കുമാറിന്‍റെ കുടുംബത്തിലെ എല്ലാവരും പിങ്ക് കളർ വേഷത്തിലാണ് എത്തിയത്.

diya krishna and ashwin ganesh got married
Diya Krishna

മകൾ വിവാഹിതയായതിൽ അതിയായ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. ഇനി ആഘോഷങ്ങൾ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്ന്കൃഷ്ണ കുമാർ പ്രതികരിച്ചു.

diya krishna and ashwin ganesh got married

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com