

"വഴിയിലൂടെ പോവുന്നവരെയൊക്കെ അമ്മയെന്ന് വിളിക്കാൻ പറ്റുമോ, അശ്വിന്‍റെ അമ്മയെ ആന്‍റിയെന്നാണ് വിളിക്കുന്നത്"; ദിയ കൃഷ്ണ
സോഷ്യൽ മീഡിയയിൽ സജീവമായ സെലിബ്രിറ്റി കുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റേത്. എല്ലാവർക്കും അവരവരുടേതായ യൂട്യൂബ് ചാനലുകളുണ്ട്. അതിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവർ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ദിയ കൃഷ്ണയുടെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. വിവാഹ ശേഷവും സ്വന്തം വീട്ടിൽ നിൽക്കുന്ന ദിയക്കെതിരേ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയരാറുണ്ട്. എന്തുകൊണ്ടാണ് ഭർത്താവ് അശ്വിന്‍റെ അമ്മയെ ആന്‍റി എന്ന് വിളിക്കുന്നതെന്നതിനുള്ള മറുപടി നൽകുകയാണ് ദിയ.
"കുഞ്ഞിനെ അശ്വിന്‍റെ വീട്ടുകാർ കാണാറില്ലേ എന്ന് പലരപം ചോദിക്കാറുണ്ട്. അശ്വിന്‍റെ കുടുംബം സോഷ്യൽ മീഡിയയിൽ ആക്‌റ്റീവല്ല. അതിനാൽ തന്നെ അവർക്കൊപ്പമുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറില്ല. എന്നാൽ എന്‍റെ കുടുംബം കാലങ്ങളായി സോഷ്യൽ മീഡിയയിൽ വീഡിയോകളിടുന്നവരാണ്. അതിനാലാണ് അവരെ മാത്രം കാണുന്നത്. വീഡിയോ ഇടുന്നില്ലെന്നതിനാൽ അവരെ കാണാറോ മിണ്ടാറോ ഇല്ലെന്നല്ല അർഥം.
ഓമി കുഞ്ഞാണ്. ഇപ്പോൾ ഞാൻ പോവുന്നിടത്ത് മാത്രമേ എന്‍റെ കുഞ്ഞിനെ കൊണ്ടുപോവാൻ പറ്റൂ. അവനൊരു 10 വയസാവുമ്പോൾ അശ്വനൊപ്പം വിടാൻ പറ്റും. അതിലെനിക്ക് സന്തോഷമോ ഉള്ളൂ.
അശ്വിന്‍റെ അമ്മയെ ആന്‍റി എന്ന് വിളിക്കുന്നതെന്താണെന്ന് എല്ലാവരും ചോദിക്കാറുണ്ട്. എന്‍റെ അമ്മ സിന്ധു കൃഷ്ണയാണ്. വഴിയിൽ കൂടി പോവുന്നവരെയൊന്നും എനിക്ക് അമ്മേ എന്ന് വിളിക്കാനാവില്ല, അശ്വിന്‍റെ അമ്മയ്ക്ക് അതിൽ ഒരു പ്രശ്നവുമില്ല. എന്‍റെ അമ്മ സിന്ധു കൃഷ്ണയാണ്, അച്ഛൻ കൃഷ്ണകുമാറും. അവരെയല്ലെ അച്ഛൻ അമ്മ എന്ന് വിളിക്കേണ്ടത്. അശ്വിൻ ഒരിക്കലും അവരെ അച്ഛൻ, അമ്മ എന്ന് വിളിക്കില്ല, അശ്വിനത് അങ്കിളും ആന്‍റിയുമാണ്. അച്ഛൻ, അമ്മ എന്ന് വിളിച്ചാൽ ഭ്രാന്താണോ എന്ന് ഞാൻ അശ്വനോട് ചോദിച്ചേനെ", ദിയ പറയുന്നു.