ചരിത്രം കുറിക്കാന്‍ ഷോലെ വീണ്ടും എത്തുന്നു

അടുത്ത മാസം 12ന് ചിത്രം എത്തുന്നത് 1500 തീയറ്ററുകളില്‍
Sholay returns to make history

'ഷോലെ' വീണ്ടുമെത്തുന്നു,

Updated on

മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഐതിഹാസിക ചിത്രം ഷോലെ റീ റിലീസിനൊരുങ്ങുന്നു. 'ഷോലെ - ദി ഫൈനല്‍ കട്ട്' എന്ന പേരില്‍ 4 കെ പതിപ്പാണ് തീയറ്ററില്‍ എത്തുന്നത്.

ഡിസംബര്‍ 12ന് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യും.

ഇന്ത്യയിലുടനീളമുള്ള 1500 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പ് കാരണം സിനിമയുടെ റിലീസിന് മുമ്പ് തന്നെ ക്ലൈമാക്‌സ് മാറ്റിയിരുന്നു. എന്നാല്‍ റീ റിലീസില്‍ ചിത്രത്തിന്‍റെ അണ്‍കട്ട് പതിപ്പാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

1975 ഓഗസ്റ്റ് 15ന് ആണ് ഷോലെ റിലീസ് ചെയ്യുന്നത്. ബോംബെയില്‍ മാത്രം 5 വര്‍ഷം തീയേറ്ററിലോടിയ ചിത്രം ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിയ ചിത്രമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com