"നവ്യ നായർ എന്നെപ്പോലെ ഒരു നടി, സിനിമയിൽ ജൂനിയർ"; മേയർക്ക് വിവരമില്ലെന്ന് കണ്ണൂർ ശ്രീലത

പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ശ്രീലത ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.
 "Navya Nair is an actress like me, but a junior in the film industry"; Kannur Sreelatha

നവ്യ നായർ, കണ്ണൂർ ശ്രീലത

Updated on: 

കണ്ണൂർ: കണ്ണൂറിലെ ദസറ ആഘോഷത്തിൽ പരിപാടി അവതരിപ്പിക്കാൻ ഉള്ള അവസരം നിഷേധിച്ച കോർപ്പറേഷൻ ഭരണകൂടത്തിനെതിരേ ആഞ്ഞടിച്ച് നടി കണ്ണൂർ ശ്രീലത.കണ്ണൂരിലെ മുതിർന്ന കലാകാരന്മാരെ മേയറും കോർപ്പറേഷനും തഴയുകയാണെന്നും ഭരണത്തിലിരിക്കുന്നവർക്ക് വിദ്യാഭ്യാസം മാത്രം പോരാ വിവരവും അറിവും വേണമെന്നും ശ്രീലത പറഞ്ഞു.

ദസറ ആഘോഷത്തിന്‍റെ ഭാഗമായി നവ്യ നായരുടെ നൃത്ത പരിപാടി നടത്തുന്നതിനെയും ശ്രീലത വിമർശിച്ചു. നവ്യ കണ്ണൂരുകാരി ആണോ, പ്രാദേശിക താരമാണോ, എന്നെപ്പോലെ ഒരു നടി അല്ലേ. നവ്യ സിനിമ‍യിൽ എന്നേക്കാൾ പിറകേ വന്നതാണ്. ഇത്ര വിവരമില്ലാത്ത ഒരാളെയാണോ മേയർ പദവിയിൽ ഇരുത്തിയിരിക്കുന്നതെന്നും ശ്രീലത ചോദിച്ചു. പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ശ്രീലത ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.

ദസറ ആഘോഷത്തിന്‍റെ ഭാഗമായി പ്രകാശധാര ഭക്തിരസാമൃതം എന്ന പേരിൽ പരിപാടി അവതരിപ്പിക്കുന്നതിനായി ശ്രീലതയും സംഘവും അപേക്ഷ നൽകിയിരുന്നു.10 പേരടങ്ങുന്ന സംഘത്തിന് പരിപാടി അവതരിപ്പിക്കുന്നതിനായി 15,000 രൂപ പ്രതിഫലമായി നൽകണമെന്നായിരുന്നു അപേക്ഷയിൽ ഉണ്ടായിരുന്നത്. എന്നാൽ സൗജന്യമായി പരിപാടി നടത്താനാണെങ്കിൽ പത്ത് മിനിറ്റ് നൽകാം എന്നായിരുന്നു സംഘാടകർ വ്യക്തമാക്കിയത്. അര മണിക്കൂർ ആവശ്യപ്പെട്ടെങ്കിലും അതും നിഷേധിക്കപ്പെട്ടു.ഒക്റ്റോബർ 12 മുതൽ 21 വരെ ടൗൺ സ്വയറിൽ വച്ച് നടക്കുന്ന പരിപാടിയിൽ നവ്യ നായരുടെ നൃത്ത പരിപാടിയുമുണ്ട്.

logo
Metro Vaartha
www.metrovaartha.com