പി.കെ. ഗുരുദാസന്‍റെ ജീവിതം പറയുന്ന ഡോക്യുമെന്‍ററി ഒരുങ്ങുന്നു

തലമുറകൾക്ക് പകർന്നുനൽകേണ്ട കമ്യൂണിസ്റ്റ് മൂല്യങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെയും നേർക്കാഴ്ചയായിരിക്കും ഈ ചിത്രമെന്ന് സംവിധായകൻ ബിജു നെട്ടറ.
പി.കെ. ഗുരുദാസന്‍റെ ജീവിതം പറയുന്ന ഡോക്യുമെന്‍ററി ഒരുങ്ങുന്നു

പി.കെ. ഗുരുദാസൻ

Updated on: 

കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്‍റെ ചരിത്രത്തോടൊപ്പം വളർന്ന മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ഗുരുദാസന്‍റെ സമരതീക്ഷ്ണമായ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഡോക്യുമെന്‍ററിയാണ് 'സമരസഖാവ് പി.കെ. ഗുരുദാസൻ'. മാധ്യമപ്രവർത്തകനും സംവിധായകനുമായ ബിജു നെട്ടറയാണ് സംവിധാനം ചെയ്യുന്നത്.

​കയർത്തൊഴിലാളി പ്രസ്ഥാനത്തിലൂടെ വളർന്ന് കേരള രാഷ്ട്രീയത്തിലെ ലളിതജീവിതത്തിന്‍റെയും പൊരുതുന്ന മനസോടെയുള്ള സംഘാടനത്തിന്‍റെയും പ്രതീകമായി മാറിയ നേതാവാണ് പി.കെ. ഗുരുദാസൻ. അടിയന്തിരാവസ്ഥക്കാലത്തെ ക്രൂരമായ പീഡനങ്ങൾ, ദീർഘകാലത്തെ ഒളിവ് ജീവിതം, അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെയും തുടർന്ന് സിപിഎമ്മിലെയും നിർണായക സംഘടനാ ചുമതലകൾ, തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി എന്ന നിലയിലുള്ള ഭരണമികവ് എന്നിവയെല്ലാം സമഗ്രമായി പ്രതിപാദിക്കുന്നതാണ് ഡോക്യുമെന്‍ററി.

​കേരളത്തിന്‍റെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന അപൂർവ ചിത്രങ്ങളും അന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച മുതിർന്ന നേതാക്കളുടെയും സഹപ്രവർത്തകരുടെയും ഓർമക്കുറിപ്പുകളും ഡോക്യുമെന്‍ററിക്ക് കരുത്തേകുന്നു.

തലമുറകൾക്ക് പകർന്നുനൽകേണ്ട കമ്യൂണിസ്റ്റ് മൂല്യങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെയും നേർക്കാഴ്ചയായിരിക്കും ഈ ചിത്രമെന്ന് സംവിധായകൻ ബിജു നെട്ടറ.

ബാനർ- നെട്ടറ മീഡിയ പ്രൊഡക്ഷൻസ്. ​നിർമാണം- പി. എ. സമദ് കരുനാഗപ്പള്ളി, സുധീർ മംഗലത്ത്, വിൽസൺ പെരേര, എഡിറ്റിങ് - അഭിലാഷ് ബാലചന്ദ്രൻ, പ്രോജക്റ്റ് ചീഫ് കോ-ഓർഡിനേറ്റർ- കെ. സേതുമാധവൻ, കോ-പ്രൊഡ്യൂസർ- ടി.വി. ബാലൻ, ​ഛായാഗ്രഹണം- രാരിഷ്, ഗൗരി ബിജു, നരേഷൻ- പ്രൊഫ. അലിയാർ, പിആർഒ - അജയ് തുണ്ടത്തിൽ.

logo
Metro Vaartha
www.metrovaartha.com