

ദിലീഷ് പോത്തൻ, പാർവതി തിരുവോത്ത്, ഡോൺ പാലത്തറ
സന്തോഷത്തിന്‍റെ ഒന്നാം രഹസ‍്യം, ഫാമിലി എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഡോൺ പാലത്തറ. ഏറെ നിരൂപക പ്രശംസ നേടിയ ഫാമിലി എന്ന ചിത്രത്തിനു ശേഷം ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ വിവരങ്ങളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.
നവംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തനും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തുന്നുവെന്നതാണ് ശ്രദ്ധേയം. ഇരുവർക്കും പുറമെ രാജേഷ് മാധവൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടും.
പാർവതി തന്നെയാണ് വിവരം സമൂഹമാധ‍്യമങ്ങളിലൂടെ അറിയിച്ചത്. ഡോൺ പാലത്തറ സൃഷ്ടിച്ച ലോകത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. കൂടെ പ്രിയപ്പെട്ട ദിലീഷ് പോത്തനും എന്നായിരുന്നു പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചിത്രത്തിന്‍റെ രചനയും കൈകാര‍്യം ചെയ്തിരിക്കുന്നത് ഡോൺ തന്നെയാണ്.