

ദൃശ്യം 3 ഹിന്ദി പതിപ്പ് വൻ വിജയം; ജിത്തു ജോസഫിന് വിമർശനം, അജയ് മോഹൻലാലിനെക്കാൾ മികച്ച നടനെന്ന് നെറ്റിസൺസ്!!
മലയാള സിനിമയുടെ തന്നെ മേൽവിലാസമായി മാറിയ ഫ്രാഞ്ചൈസി ആണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം തിയെറ്ററുകളിലേക്ക് എത്തുന്നത് 2013ലാണ്. ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് സമാനതകളില്ലാത്ത വിജയമായിരുന്നു. പിന്നാലെ ദൃശ്യം 2യും, ദൃശ്യം 3യും റിലീസ് ചെയ്തു. മലയാളത്തിന് പുറമേ മറ്റ് പല ഭാഷകളിലും ചിത്രത്തിന്‍റെ റീമേക്കുകളും എത്തി.
ദൃശ്യത്തിന്‍റെ റീമേക്കുകളില്‍ വലിയ വിജയ നേടിയത് ഹിന്ദി റീമേക്കാണ്. മലയാളത്തിലേത് പോലെ തന്നെ ജനപ്രീയ ഫ്രാഞ്ചൈസിയായി ഹിന്ദിയിലും ചിത്രം മാറി. ഇപ്പോഴിതാ ഹിന്ദിയിലെ ദൃശ്യം 3 വലിയ വിജയമായി മാറിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഹിന്ദിയിലെ ദൃശ്യം 3 തിയെറ്ററുകളിലെത്തിയത്. മലയാളത്തില്‍ ദൃശ്യം 3 ഇറങ്ങി വലിയ വിജയം നേടിയതിന് പിന്നാലെയാണ് ഹിന്ദി പതിപ്പും റിലീസ് ചെയ്തത്.
എന്നാൽ ഇത്തവണ ഹിന്ദി പതിപ്പ് മലയാളത്തിലെ കഥയല്ല. ജീത്തു ജോസഫിന്‍റെ കഥ പിന്തുടരുന്നതിന് പകരം തങ്ങളുടേതായൊരു ചിത്രമായാണ് ഇത്തവണ ഹിന്ദിയില്‍ ദൃശ്യം ടീം ഒരുക്കിയിരിക്കുന്നത്. ആ നീക്കം വിജയിച്ചുവെന്നാണ് ബോക്‌സ് ഓഫീസ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. മലയാളത്തക്കാൾ മികച്ച ചിത്രമാണ് ഹിന്ദിയിലേതെന്നാണ് പലരും പ്രതികരിക്കുന്നത്.
ജീത്തുവിനെക്കാൾ ഹിന്ദിക്കാർക്ക് ഈ കഥാപാത്രത്തോട് റെസ്‌പെക്റ്റ് ഉണ്ടെന്ന് ചിലർ കുറിക്കുന്നു. അജയ് ദേവ്ഗൺ മോഹൻലാലിനെക്കാൾ മികച്ച നടനാണെന്നും അടുത്ത കഥ ഹിന്ദിക്കാരെക്കൊണ്ട് എഴുതിക്കാമെന്നുമൊക്കെയാണ് പലരും കുറിക്കുന്നത്.
മലയാളത്തില്‍ ചിത്രം വലിയ വിജയം നേടിയെങ്കിലും ജീത്തുവിന്‍റെ രചന വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഹിന്ദിയിലെത്തുമ്പോള്‍ രണ്ടാം ഭാഗത്തേക്കാളും ഒരുപടി മുകളിലാണ് മൂന്നാം ഭാഗമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജീത്തുവിനെ ചിലര്‍ ട്രോളുകയും ചെയ്യുന്നുണ്ട്.