ദൃശ്യം 3 ഒടിടിയിലേക്ക്

ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും ചിത്രത്തിന്‍റെ ഒടിടി സ്‍ട്രീമിങ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു
drishyam 3 ott release announced

ദൃശ്യം 3 ഒടിടിയിലേക്ക്

Updated on

മോഹൻലാൽ നായകനായെത്തിയ ദൃശ്യം 3 വൻ വിജയമാണ് നേടിയത്. ഏഴു ദിവസം കൊണ്ടു തന്നെ ചിത്രം ആഗോള ബോക്സോഫിസിൽ 200 കോടതി പിന്നിട്ടിരുന്നു. നിലവില്‍‌ 231.26 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷൻ എന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പുറത്തു വന്നിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും ചിത്രത്തിന്‍റെ ഒടിടി സ്‍ട്രീമിങ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 18ന് ആയിരിക്കും ചിത്രം ഒടിടിയിലെത്തുക എന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

logo
Metro Vaartha
www.metrovaartha.com