ദൃശ്യം 3 ഏപ്രിൽ 2ന് റിലീസ് ചെയ്യും; ജോർജ്കുട്ടിയുടെ ജീവിതത്തിലെ പുതിയ അധ്യായം

ദൃശ്യത്തിന്‍റെ ആദ്യ രണ്ടു ഭാഗങ്ങളും സൂപ്പർഹിറ്റായിരുന്നു.
drishyam 3 release on april 3rd

ദൃശ്യം 3 ഏപ്രിൽ 2ന് റിലീസ് ചെയ്യും; ജോർജ്കുട്ടിയുടെ ജീവിതത്തിലെ പുതിയ അധ്യായം

Updated on

മോഹൻലാൽ- ജിത്തു ജോസഫ് ചിത്രം ദൃശ്യം 3 ഏപ്രിൽ 2ന് റിലീസ് ചെയ്യും. സൂപ്പർഹിറ്റ് ചിത്രമായ ദൃശഅയത്തിന്‍റെ മൂന്നാം ഭാഗമാണ് റിലീസിനൊരുങ്ങുന്നത്. ദൃശ്യത്തിന്‍റെ ആദ്യ രണ്ടു ഭാഗങ്ങളും സൂപ്പർഹിറ്റായിരുന്നു.

2025 സെപ്റ്റംബറിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. ജോർജ് കുട്ടിയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ജോർജ്കുട്ടിയുടെ ജീവിതത്തിലെ അടുത്ത അധ്യായമാണ് ദൃശ്യം 3യിലൂടെ പറയുന്നതെന്ന് ജിത്തു ജോസഫ് പറയുന്നു. രണ്ടാം ഭാഗം അവസാനിച്ചിടത്തു നിന്നും നാലര വർഷങ്ങൾക്കു ശേഷമുള്ള കഥയാണ് പുതിയ ചിത്രത്തിൽ പറയുന്നത്.

ആന്‍റണി പെരുമ്പാവൂർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദൃശ്യം 3യുടെ ഹിന്ദി വേർഷൻ ഒക്റ്റോബർ 2നാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ അജയ് ദേവ്ഗൺ ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com