‘ദൃശ്യം 4’ വരുന്നു; പ്രഖ്യാപിച്ച് ആന്‍റണി പെരുമ്പാവൂർ, ജോർജ് കുട്ടിയായി മോഹൻലാൽ വീണ്ടും

പുതിയ ചിത്രത്തിലും മോഹൻലാൽ ജോർജ് കുട്ടിയായി തിരിച്ചെത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ
‘Drishyam 4’ is coming; Antony Perumbavoor announces.

‘ദൃശ്യം 4’വരുന്നു; പ്രഖ്യാപിച്ച് ആന്‍റണി പെരുമ്പാവൂർ

Updated on

കൊച്ചി: മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ ഫ്രാഞ്ചൈസിക്ക് നാലാം ഭാഗം വരുന്നു. ‘ദൃശ്യം 4’ ഒരുക്കുമെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ സ്ഥിരീകരിച്ചു. മഴവിൽ മനോരമ അവാർഡ് നിശയിലാണ് ചിത്രത്തിന്‍റെ നാലാം ഭാഗത്തെക്കുറിച്ചുള്ള നിർണായക പ്രഖ്യാപനം ഉണ്ടായത്.

‘ദൃശ്യം 3’ വൻ വിജയമായതിന് പിന്നാലെയാണ് നാലാം ഭാഗത്തിന്‍റെ വരവ് സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നാം ഭാഗത്തിലും ജോർജ് കുട്ടിയായി മോഹൻലാൽ തന്നെയാണ് എത്തിയത്. പുതിയ ചിത്രത്തിലും മോഹൻലാൽ ജോർജ് കുട്ടിയായി തിരിച്ചെത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. അതേസമയം നാലാം ഭാഗം സംബന്ധിച്ച് ജീത്തു ജോസഫ് പ്രതികരിച്ചിട്ടില്ല.

‘ദൃശ്യം 4’ന്‍റെ കഥ, മറ്റ് താരങ്ങൾ, ചിത്രീകരണം ആരംഭിക്കുന്ന തീയതി, റിലീസ് തീയതി തുടങ്ങിയ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പ്രേക്ഷകരെ ആകാംക്ഷയിലാക്കിയ ജോർജ് കുട്ടിയുടെ കഥ ഇനി എങ്ങോട്ടാണ് നീങ്ങുകയെന്നതാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. 2013ൽ ആരംഭിച്ച ‘ദൃശ്യം’ ഫ്രാഞ്ചൈസി മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ത്രില്ലർ പരമ്പരകളിലൊന്നാണ്.

logo
Metro Vaartha
www.metrovaartha.com