ദൃശ്യം സിരീസിന്‍റെ ഇന്ത്യന്‍ ഇതര ഭാഷകളിലെ റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസിന്

ഹോളിവുഡിലും കൊറിയന്‍ ജാപ്പനീസ് ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജോര്‍ജ്കുട്ടിയും കുടുംബവും ലോകഭാഷകള്‍ സംസാരിക്കുന്ന കാലം അതിവിദൂരമല്ലെന്നു ചുരുക്കം
ദൃശ്യം സിരീസിന്‍റെ ഇന്ത്യന്‍ ഇതര ഭാഷകളിലെ റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസിന്
Updated on

ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങളുടെ ഇന്ത്യന്‍ ഇതര ഭാഷകളിലെ അവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ് ഇന്‍റർനാഷണല്‍. ദൃശ്യം 2വിന്‍റെ ഹിന്ദി റീമേക്ക് വന്‍വിജയം നേടിയതോടെയാണ് പല ഭാഷകളിലും പുനരവതരിപ്പിക്കാന്‍ പനോരമ സ്റ്റുഡിയോസ് തയാറായത്. ഹിന്ദിയില്‍ അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തില്‍ അജയ് ദേവ്ഗണാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫിലിപ്പിനോ, സിംഹള, ഇന്തോനേഷ്യന്‍ തുടങ്ങിയവ ഒഴികെയുള്ള ഭാഷകളില്‍  ചിത്രം പുറത്തിറങ്ങുമെന്നു പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി. 

ഹോളിവുഡിലും കൊറിയന്‍ ജാപ്പനീസ് ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജോര്‍ജ്കുട്ടിയും കുടുംബവും ലോകഭാഷകള്‍ സംസാരിക്കുന്ന കാലം അതിവിദൂരമല്ലെന്നു ചുരുക്കം. 2013ലാണു ദൃശ്യത്തിന്‍റെ ആദ്യഭാഗം മലയാളത്തില്‍ പുറത്തിറങ്ങിയത്. 2021ല്‍ രണ്ടാം ഭാഗവും എത്തി. വന്‍ സ്വീകാര്യതയാണ് രണ്ടു ഭാഗങ്ങള്‍ക്കും ലഭിച്ചത്. ഇതേത്തുടര്‍ന്ന് തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com