‌'ദൃശ്യം: ദി കൺക്ലൂഷൻ' ട്രെയ്‌ലർ പുറത്ത്; ഒക്റ്റോബർ 2ന് റിലീസ്

'ദൃശ്യം 2' എവിടെ അവസാനിച്ചോ അവിടെ നിന്നാണ് ചിത്രം തുടരുന്നത്.

ഇന്ത്യയിലൊട്ടാകെ വൻ തരംഗം സൃഷ്ടിച്ച ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന്‍റെ അവസാന ഭാഗമായ 'ദൃശ്യം: ദി കൺക്ലൂഷൻ' തിയേറ്ററുകളിലേക്ക് എത്തുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്‍റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒക്റ്റോബർ 2-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ചിത്രം 'ദൃശ്യം 2'-ന്‍റെ തുടർച്ചയാണെങ്കിലും, തികച്ചും പുതിയൊരു കഥയും തിരക്കഥയുമാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്. 'ദൃശ്യം 2' എവിടെ അവസാനിച്ചോ അവിടെ നിന്നാണ് ചിത്രം തുടരുന്നത്. സത്യങ്ങൾ മൂടിവെച്ച് കുടുംബത്തെ സംരക്ഷിക്കാൻ വിജയ് സാൽഗോങ്കർ എന്നും ഒരു പടി മുന്നിലായിരുന്നു. എന്നാൽ ഇത്തവണ വലിയൊരു പൊലീസ്‌ ശക്തിയാണ് സാൽഗോങ്കർ കുടുംബത്തെ തേടിയെത്തുന്നത്.

വിജയ് സാൽഗോങ്കറായി അജയ് ദേവ്ഗൺ മടങ്ങിയെത്തുന്നു, എന്നാൽ ഇത്തവണ, സത്യം എന്നെന്നേക്കുമായി പുറത്തുകൊണ്ടുവരാൻ ഉറച്ചുനിൽക്കുന്ന ഭീഷണിയായ പുതിയ ശക്തിയായി എസ്.പി ക്രൈംബ്രാഞ്ച് രാജ്‌വീർ സിംഗ് തോമറായി ജയ്ദീപ് അഹ്ലാവത് എത്തുകയാണ്.

പഴയ രഹസ്യങ്ങൾ വീണ്ടും ഉയർന്നുവരികയും, ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ ചുറ്റും ഉയരുകയും ചെയ്യുന്നു. പുതിയ ശക്തികൾ കളിയിലേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോൾ, ഓരോ നീക്കത്തിനും എല്ലാം മാറ്റാൻ കഴിയുന്ന ബുദ്ധിയുടെ മിന്നൽ പോരാട്ടം തന്നെ കാണാനാകുമെന്നാണ് ട്രെയിലർ വാഗ്ദാനം ചെയ്യുന്നത്.

ചിത്രത്തിന്‍റെ ട്രെയ്‌ലർ ലോഞ്ച് ദൃശ്യം ഫ്രാഞ്ചൈസിയുടെ കേന്ദ്ര പശ്ചാത്തലമായ ഗോവയിൽ വെച്ച് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. ഫ്രാഞ്ചൈസിയുടെ അവസാന അധ്യായത്തിനായി ഒരു മികച്ച താരനിര തന്നെയാണ് ഒന്നിച്ചിരിക്കുന്നത്.

സ്റ്റാർ സ്റ്റുഡിയോ 18 അവതരിപ്പിക്കുന്ന ചിത്രം പനോരമ സ്റ്റുഡിയോസ് നിർമ്മിച്ചിരിക്കുന്നു. അഭിഷേക് പഥക്, ആമിൽ കിയാൻ ഖാൻ, പർവേസ് ഷെയ്ഖ് എന്നിവർ ചേർന്ന് എഴുതി സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് പഥക് ആണ്. അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com