കാന്തയുടെ റിലീസിംഗ് തടയണം; ദുൽഖർ സൽമാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി
ദുൽഖർ സൽമാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

kantha movie poster

Updated on

ചെന്നൈ: ദുൽഖർ സൽമാനും, കാന്ത സിനിമയുടെ നിർമാതാക്കൾക്കും മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. സിനിമയിൽ‌ എം.കെ ത്യാഗരാജ ഭാഗവതരെ അപകീർത്തികരമായി ചിത്രീകരിച്ചുവെന്ന ഹർജിയിലാണ് നോട്ടീസ്.

ത്യാഗരാജ ഭാഗവതരുടെ കുടുംബമാണ് കോടതിയിൽ അപകീർത്തി ഹർജി ഫയൽ ചെയ്തിട്ടുളളത്.

ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാണ് ആവശ്യം. സിനിമയുടെ തങ്ങളെ അറിയിക്കുകയോ, അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. കേസ് ഈമാസം 18ന് വീണ്ടും പരിഗണിക്കും. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന കാന്ത നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്‍റെ നിർമാണ കമ്പനിയായ വെഫെറർ ഫിലിംസും, റാണ ദഗുബാട്ടിയയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ്. വെളളിയാഴ്ച ചിത്രം വേൾഡ് റിലീസിന് ഒരുങ്ങുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com