തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ..., ദുൽഖറിൻ്റെ കിംഗ് ഓഫ് കൊത്തക്കു പാക്ക് അപ്പ്

മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് കെ.ഓ.കെ റിലീസിനൊരുങ്ങുന്നത്.

"തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ" കൈയിൽ തോക്കുമായി കൊത്തയിലെ രാജാവ് ഓണം റിലീസിനൊരുങ്ങുന്ന എത്തുന്ന "കിംഗ് ഓഫ് കൊത്ത" ക്ക് പാക്കപ്പ് പറഞ്ഞു. ദുൽഖർ സൽമാൻ നായകനായെത്തുന്ന അഭിലാഷ് ജോഷി ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ 95 ദിവസത്തെ ഷൂട്ടിംഗ് ആണ് പൂർത്തിയായത്‌. തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ചിത്രീകരണം നടന്നത്. ഒരു ചെറിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ദുൽഖർ ഷൂട്ടിംഗ് പൂർത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ഹൈ ബഡ്ജറ്റ് മാസ്സ് ചിത്രം ഓണത്തിന് സിനിമാസ്വാദകർക്കുള്ള വിരുന്നായിരിക്കുമെന്നുറപ്പാണ്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് കെ.ഓ.കെ റിലീസിനൊരുങ്ങുന്നത്.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻ്റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം :നിമീഷ് രവി, സ്ക്രിപ്റ്റ് :അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ :ശ്യാം ശശിധരൻ, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം:പ്രവീൺ വർമ്മ, സ്റ്റിൽ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. പി ആർ ഓ : പ്രതീഷ് ശേഖർ.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com