"ആരെയെങ്കിലും കുറ്റം പറയണമെങ്കിൽ എന്നെ പറഞ്ഞോളൂ": 'ഐ ആം ഗെയിം' പരാജയത്തിൽ ആരാധകന് മറുപടിയുമായി ദുൽഖർ

ചിത്രത്തിന്‍റെ പരാജയത്തിന് കാരണം നിർമാതാക്കളിൽ നിന്നുണ്ടായ പാളിച്ചയാണ് എന്നാണ് കുറിപ്പിൽ പറഞ്ഞത്
dulquer salmaan on i'm game failure

"ആരെയെങ്കിലും കുറ്റം പറയണമെങ്കിൽ എന്നെ പറഞ്ഞോളൂ": 'ഐ ആം ഗെയിം' പരാജയത്തിൽ ആരാധകന് മറുപടിയുമായി ദുൽഖർ

Updated on: 

വർഷങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ഐആം ഗെയിം. ദുൽഖറിന്‍റെ വമ്പൻ തിരിച്ചുവരവായിരിക്കും ചിത്രം എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചിത്രത്തിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഐ ആം ഗെയിമുമായി ബന്ധപ്പെട്ട് ആരാധകന് ദുൽഖർ നൽകിയ മറുപടിയാണ്. ചിത്രത്തിന്‍റെ പരാജയത്തിന് കാരണം നിർമാതാക്കളിൽ നിന്നുണ്ടായ പാളിച്ചയാണ് എന്നാണ് കുറിപ്പിൽ പറഞ്ഞത്.

ദുൽഖർ സൽമാന്‍റെ നിർമാണ സംരംഭമാണ് വെഫെറർ ഫിലിംസ് തന്നെയാണ് ചിത്രം നിർമിച്ചത്. ഐ ആം ഗെയിം പരാജയപ്പെടാൻ കാരണമായത് വെഫെററിന്‍റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകൾ കാരണമാണ് എന്നാണ് കുറിപ്പിൽ ആരാധകൻ പറഞ്ഞത്. ആരാധകന്‍റെ വിമർശനം വായിച്ച ദുൽഖർ സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകുകയായിരുന്നു. ഒരു നടനും മോശം സിനിമയുണ്ടാക്കാൻ ആഗ്രഹിക്കില്ല എന്നാണ് താരം പറഞ്ഞത്. നമ്മൾ എല്ലാം കൃത്യമായി ചെയ്താലും ചിലപ്പോൾ മറ്റു സാഹചര്യങ്ങൾ പ്രശ്നമായി മാറും. ഇതിൽ ആരെയെങ്കിലും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ തന്നെ കുറ്റപ്പെടുത്താനും ദുൽഖർ പറഞ്ഞു.

ഞാൻ നിങ്ങളുടെ കമന്‍റ് വായിക്കും. നിങ്ങളുടെ വിശകലനം തെറ്റാണെന്ന് ഞാൻ പറയില്ല. നിങ്ങൾ പറഞ്ഞത് ഭൂരിഭാഗവും ശരിയാണ്. ഇതെല്ലാം ഞങ്ങൾക്കും ബോധ്യമുള്ള കാര്യങ്ങളാണ്. പക്ഷേ നമ്മുടെ ഭാഗത്തു നിന്ന് എല്ലാം കൃത്യമായി ചെയ്താലും പുറമേ നിന്നുള്ള ചില കാര്യങ്ങൾകൊണ്ടോ മറ്റെന്തെങ്കിലും അവസ്ഥകൊണ്ടോ എല്ലാം തലകീഴായി മറിയും. അവസാനത്തെ പ്രൊഡക്റ്റിനെവച്ചോ അതിന്‍റെ റിസൽറ്റിനെ വച്ചോ വിശകലനം ചെയ്യാൻ എളുപ്പമാണ്. പക്ഷേ 300ഓളം പേർ ചേർന്നാണ് ഒരു സിനിമ ചെയ്യുന്നത്. അത് അത്ര എളുപ്പമല്ല. ഫോർമുലയും അക്കാഡമിക്സും വച്ച് നിങ്ങൾക്ക് അത് ചെയ്യാനാവില്ല. ഒരു പ്രൊഡക്ഷൻ ഹൗസോ ഒരു നടനോ മോശം സിനിമയോ അബദ്ധം ചെയ്യാനോ ആഗ്രഹിക്കില്ല. ജീവിതത്തിൽ നിങ്ങൾ വിചാരിച്ചതുപോലെയാണോ കാര്യങ്ങൾ പോകുന്നത്. ഒരു സ്ഥാപനം പുറത്തുള്ള ടീമുമായും വിവിധങ്ങളായ ബാഹ്യ ടീമുകളേയും ചേർന്ന് പ്രവർത്തിക്കുന്നത് ആലോചിച്ചു നോക്കൂ. ഞാൻ എന്നും എന്‍റെ ടീമിനൊപ്പം നിലകൊള്ളു. നിങ്ങൾക്ക് ആരെയെങ്കിലും കുറ്റം പറയണമെങ്കിൽ എന്നെ പറഞ്ഞോളൂ. - ദുൽഖർ കുറിച്ചു.

logo
Metro Vaartha
www.metrovaartha.com