

ദുബായ്: മലയാളത്തിന്‍റെ പ്രിയ താരം ദുൽഖർ സൽമാൻ ഞായറാഴ്ച ഗ്ലോബൽ വില്ലേജിൽ എത്തും. ദുൽഖർ സൽമാനോടൊപ്പം റാണാ ദഗ്ഗുബതി, ഭാഗ്യശ്രീ ബോഴ്സ്, സമുദ്രക്കനി എന്നിവരും കാന്ത സിനിമയുടെ സംവിധായകൻ സെൽവമണി സെൽവരാജും എത്തും. രാത്രി 8.30ന്ഗ്ലോബൽ വില്ലേജിന്‍റെ പ്രധാന വേദിയിലാണ് ഇവർ പരിപാടി അവതരിപ്പിക്കുക.
ഈ മാസം 14ന് റിലീസ് ചെയ്യുന്ന തമിഴ് ഭാഷയിലെ ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ത്രില്ലർ ചിത്രമാണ് 'കാന്ത'. തമിഴ് സിനിമാ ലോകത്തെ ഇതിഹാസ സംവിധായകനായ 'അയ്യ'യും അദ്ദേഹം വളർത്തിക്കൊണ്ടുവന്ന ചലച്ചിത്ര താരം 'ചന്ദ്രനും' തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്‍റെ പ്രമേയം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ദുൽഖർ സൽമാനും മീനാക്ഷി ചൗധരിയും തങ്ങളുടെ ചിത്രം 'ലക്കി ഭാസ്കറി'ന്‍റെ പ്രൊമോഷനുമായി ഇവിടെ എത്തിയിരുന്നു.