സയൻസ് ഫിക്ഷൻ ത്രില്ലർ 'എലൂബ്' ജനുവരിയിൽ ആരംഭിക്കുന്നു

വിനോദവും ഫാന്‍റസിയും സാഹസികതയും നിറഞ്ഞ, അമാനുഷിക കഴിവുകൾ അപ്രതീക്ഷിതമായി വന്നുചേരുന്ന നായകന്‍റെ കഥ
ELOOB, The Dio Machine
ELOOB, The Dio Machine

അന്താരാഷ്ട്ര നിലവാരത്തിൽ ഒരു ഗംഭീര സയൻസ് ഫിക്ഷൻ സിനിമ എന്ന ലക്ഷ്യത്തോടെ 'എലൂബ്' ചിത്രീകരണം തുടങ്ങുന്നു. 2024 ഡിസംബറിൽ തിയറ്ററുകളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. വിനോദവും ഫാന്‍റസിയും സാഹസികതയും നിറഞ്ഞ, അമാനുഷിക കഴിവുകൾ അപ്രതീക്ഷിതമായി വന്നുചേരുന്ന നായകന്‍റെ കഥ പറയുന്ന, സൂപ്പർ ഹീറോ ചിത്രമായിരിക്കും എലൂബ്.

നവാഗതനായ ജിം സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ സ്റ്റുഡിയോസാണ് നിർമിക്കുന്നത്. സംവിധായകന്‍റെ കഥയ്ക്ക് മാജിത് യോർദനും ലുഖ്മാനും ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും. താരങ്ങൾ ആരൊക്കെയെന്ന വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ.

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകനായ യൂകി ഹയാഷിയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. 'My Hero Academia', 'Pokemon', 'One Piece Film: Gold' എന്നീ ആനിമെകൾക്ക് മ്യൂസിക് ചെയ്ത യൂകി ഹയാഷി ആദ്യമായി മലയാളത്തിൽ സംഗീതം ഒരുക്കുന്ന ഇന്ത്യൻ സിനിമ എന്ന വലിയ പ്രത്യേകത ചിത്രത്തിനുണ്ട്.

അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈൻ ബഗ്ലാൻ ആണ് കൈകാര്യം ചെയ്യുന്നത്. വിജി എബ്രഹാമിന്‍റെതാണ് ചിത്രസംയോജനം. ലൈൻ പ്രൊഡ്യൂസർ ഷാജി കാവനാട്ട്.

മേക്കപ്പ്: റോഷൻരാജഗോപാൽ, വസ്ത്രാലങ്കാരം: അഫ്സൽ മുഹമ്മദ് സാലീ, കളറിംങ്: റെഡ് ചില്ലീസ്കളർ, കളറിസ്റ്റ്: മക്കരാണ്ട് സുർത്തെ, എക്യുപ്മെന്‍റ് എഞ്ചിനീർ: ചന്ദ്രകാന്ത് മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുധർമ്മൻ വള്ളിക്കുന്ന്, പിആർഒ: എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്സ്.

Trending

No stories found.

Latest News

No stories found.