'എമ്പുരാൻ' ഫീവറിൽ സോഷ്യൽ മീഡിയ | Video

ആദ്യ മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ ബുക് ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രമായി എമ്പുരാൻ.

എമ്പുരാൻ ഫീവറിൽ സോഷ്യൽ മീഡിയ.മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ഓൾ ഇന്ത്യ ബുക്കിങ് ഓൺലൈൻ സൈറ്റുകളിൽ ആരംഭിച്ചു. നിമിഷ നേരം കൊണ്ട് ടിക്കറ്റുകൾ വിറ്റഴിഞ്ഞതോടെ പല തീയറ്ററുകളും ഹൗസ് ഫുള്ളായി. ഒരുസമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോ പോലും നിലച്ചുപോയ അവസ്ഥ. ഇതോടെ ആദ്യ മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ ബുക് ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രമായി എമ്പുരാൻ.

സകല കലക്ഷനുകളും എമ്പുരാൻ തകർത്തെറിയുമെന്നാണ് വിലയിരുത്തൽ. മിക്കവാറും എല്ലാ ജില്ലകളിലെയും തീയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആദ്യ ഷോ ആറുമണിക്കാണ്. 2019ൽ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപിയാണ് തിരക്കഥ നിർവഹിക്കുന്നത്.

മൂന്നുഭാ​ഗങ്ങളിലായി കഥ പറയുന്ന ഒരുസിനിമാ സീരീസിന്‍റെ രണ്ടാംഭാ​ഗമാണ് എമ്പുരാൻ. ഖുറേഷി അബ്രാം എന്ന പ്രധാനകഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ്, മഞ്ചു വാരിയർ, ടൊവിനോ തോമസ്, ഇന്ദജ്രിത്ത് സുകുമാരൻ,സുരാജ് വെഞ്ഞാറമൂട്,തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com