എമ്പുരാന് ചെലവ് 175 കോടി രൂപ; ഈ വർഷത്തെ രണ്ടാമത്തെ വിജയചിത്രം

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് നിർമിച്ച സിനിമ എന്ന അവകാശവാദവുമായെത്തിയ എമ്പുരാന്‍ എന്ന സിനിമയുടെ ബജറ്റ് വിവരങ്ങൾ നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ടു
Empuraan costs Rs 175 cr

എമ്പുരാന് ചെലവ് 175 കോടി രൂപ; ഈ വർഷത്തെ രണ്ടാമത്തെ വിജയചിത്രം

L2: Empuraan - Lucifer 2

Updated on

കൊച്ചി: മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് നിർമിച്ച സിനിമ എന്ന അവകാശവാദവുമായെത്തിയ എമ്പുരാന്‍ എന്ന സിനിമയുടെ ബജറ്റ് വിവരങ്ങൾ നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ടു. 200 കോടി ചെലവായെന്ന് പ്രചാരണമുണ്ടായ ചിത്രത്തിന് 175 കോടിയാണ് സംഘടനയുടെ കണക്കിലെ ചെലവ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ചിത്രം റിലീസ് ചെയ്തത് മാര്‍ച്ച് 27നാണ്. ഈ വർഷം സാമ്പത്തികമായി വിജയം കണ്ട രണ്ടാമത്തെ മാത്രം സിനിമയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രേഖാചിത്രം ആയിരുന്നു ആദ്യത്തേത്.

സംഘടനയുടെ കണക്കനുസരിച്ച്, ഈ വര്‍ഷം റിലീസ് ചെയ്ത ബഹുഭൂരിപക്ഷം ചിത്രങ്ങളും പരാജയമായിരുന്നു. സിനിമാ വ്യവസായം പ്രതിസന്ധിയിലാണെന്ന നിർമാതാക്കളുടെ വാദത്തെ സാധൂകരിക്കുന്നതാണ് റിപ്പോർട്ട്. മാര്‍ച്ചിൽ 15 സിനിമകളാണ് റിലീസ് ചെയ്തത്. ഇതിൽ 14 എണ്ണവും സാമ്പത്തികമായി നഷ്ടം നേരിട്ടു.

എമ്പുരാന്‍ റിലീസ് ചെയ്തതിനു ശേഷമുള്ള ആദ്യ അഞ്ച് ദിവസം തിയെറ്ററുകളില്‍നിന്ന് കളക്ഷനായി ലഭിച്ചത് 24.65 കോടി രൂപയാണ്. ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് തുക സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

അതേസമയം, എമ്പുരാന്‍റേതു പോലെ വലിയ മുതല്‍മുടക്കൊന്നുമില്ലാതെ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് തുടരും രണ്ടര ദിവസം കൊണ്ട് 16.7 കോടി രൂപ കളക്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ചെയ്ത ദിവസം മാത്രം ചിത്രം 5.25 കോടി കളക്റ്റ് ചെയ്തു. ഈ കണക്ക് ഇന്ത്യയിലെ മാത്രം കളക്ഷന്‍റേതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com