"മോഹൻലാൽ എമ്പുരാൻ പൂർണമായും കണ്ടിട്ടില്ല, വിവാദത്തിൽ അദ്ദേഹത്തിന് വിഷമമുണ്ട്": മേജർ രവി

''മോഹൻലാൽ ഒരു തവണ കഥ കേട്ട് ഇഷ്ടപ്പെട്ടാൽ പിന്നീട് അതിൽ ഇടപെടാത്ത ആളാണ്''
empuraan mohanlal major ravi controversy

"മോഹൻലാൽ എമ്പുരാൻ പൂർണമായും കണ്ടിട്ടില്ല, വിവാദത്തിൽ അദ്ദേഹത്തിന് വിഷമമുണ്ട്": മേജർ രവി

Updated on

എമ്പുരാൻ വിവാദത്തിൽ മോഹൻലാലിനെ പിന്തുണച്ച് മേജർ രവി. മോഹൻലാൽ ചിത്രം പൂർണമായും കണ്ടിട്ടില്ലെന്നും വിവാദത്തിൽ അദ്ദേഹത്തിന് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരമണിക്കൂറിലേറെ നീണ്ട ഫെയ്സ് ബുക്ക് ലൈവിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ആദ്യ ദിനം മോഹൻലാലും ഞാനും ഒന്നിച്ചിരുന്നാണ് സിനിമ കണ്ടത്. വിവാദവുമായി ബന്ധപ്പെട്ട് മോഹൻലാൽ ഒരു ക്ഷമാപണ കത്തെഴുതി തയാറാക്കിയിട്ടുണ്ട്. എന്നാലത് എവിടേയും പങ്കുവച്ചതായി അറിയില്ല.

മോഹൻലാൽ ഒരു തവണ കഥ കേട്ട് ഇഷ്ടപ്പെട്ടാൽ പിന്നീട് അതിൽ ഇടപെടാത്ത ആളാണ്. അദ്ദേഹമാണ് ഭാഗങ്ങൾ കട്ട് ചെയ്യണമെന്നാവശ്യപ്പെട്ടത്.

ചിത്രത്തിൽ എല്ലാവർക്കും വിഷമമുണ്ടാക്കുന്ന പ്രശ്നങ്ങളുണ്ട്. തിരക്കഥ കൃത്ത് മുരളി ഗോപി ഗുജറാത്ത് കലാപത്തെ വളരെ ഏകപക്ഷീയമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കലാപം എങ്ങനെ തുടങ്ങിയെന്ന് കൂടി കാണിക്കേണ്ടത് എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ കടമയായിരുന്നെന്നും മോജർ രവി വിമർശിച്ചു. മുസ്ലീങ്ങളെ കൊല്ലുന്നത് ഹിന്ദുക്കളാണെന്ന് കാണിച്ചത് വർഗീയതയാണെന്നും അദ്ദേഹം ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com