നിറയുന്ന എമ്പുരാൻ ആവേശം; ഇനി മണിക്കൂറുകൾ മാത്രം | Video

റെഡ് ഡ്രാൺ മമ്മൂട്ടിയാണോ ഫഹദാണോ എന്ന ചോദ്യത്തിന് അവർ രണ്ടു പേരും ഈ സിനിമയുടെ ഭാഗമല്ല എന്നായിരുന്നു മറുപടി

മലയാളത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ തിയറ്ററുകളിൽ എത്താൻ വെറും മണിക്കൂറുകൾ മാത്രം ബാക്കി. ചിത്രത്തിന്‍റെ ടിക്കറ്റുകൾ റെക്കോർഡ് നിരക്കിലാണ് ഇപ്പോൾ തന്നെ വിറ്റു പോയിരിക്കുന്നത്. എന്നാൽ സംശയങ്ങളും തിയറികളുമായി നിറയുകയാണ് സോഷ്യൽ മീഡിയ ചർച്ചകൾ, എമ്പുരാന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയതുമുതൽ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യം ചിത്രത്തിലെ സർപ്രൈസ് കാസ്റ്റ് ആരെന്നാണ്.

ചുവന്ന ഡ്രാഗണിന്‍റെ ചിത്രമുള്ള ഷർട്ട് ധരിച്ച് പുറം തിരിഞ്ഞ് നിൽക്കുന്ന കഥാപാത്രം ആരായിരിക്കുമെന്ന് ആദ്യം മുതൽക്ക് തന്നെ ചർച്ചകളുണ്ടായിരുന്നു. ട്രെയ്‌ലറിലും റെഡ് ഡ്രാഗണിന്‍റെ സാന്നിധ്യം കണ്ടതോടെ ചർച്ചകൾക്ക് ബലം വച്ചു. മമ്മൂട്ടിയാണോ ഫഹദ് ഫാസിലാണോ എന്ന ചോദ്യത്തിന് അവർ രണ്ടു പേരും ഈ സിനിമയുടെ ഭാഗമല്ല എന്നായിരുന്നു പൃഥ്വിരാജും മോഹൻലാലും മറുപടി നൽകിയത്.

ഇപ്പോഴിതാ എമ്പുരാന്‍റെ കൗണ്ട് ഡൗൺ പോസ്റ്റർ പൃഥ്വി പുറത്തിറക്കിയതിന് പിന്നാലെ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ബോളിവുഡ് താരം ആമിർ ഖാനാകും സർപ്രൈസ് കഥാപാത്രമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും ആകാംഷകൾക്ക് നാളെ വിരാമമാകുമെന്ന ആശ്വാസത്തിലാണ് ആരാധകർ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com