"പൃഥ്വിരാജ് ചരിത്രം കുറിക്കുകയാണ്, അഭിമാനം മാത്രം''; ചർച്ചയായി സുപ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

പൃഥ്വിരാജിനെ മനഃപ്പൂർവം ബലിയാടാക്കുകയാണെന്ന് ആരോപിച്ച മല്ലിക സുകുമാരനും രംഗത്തെത്തിയിരുന്നു
empuraan supriya menon instagram story prithviraj sukumaran

"പൃഥ്വിരാജ് ചരിത്രം കുറിക്കുകയാണ്, അഭിമാനം മാത്രം''; ചർച്ചയായി സുപ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Updated on

എമ്പുരാനെ ചുറ്റിപ്പറ്റി വിവാദം കനക്കുന്നതിനിടെ പൃഥ്വിരാജിന് പിന്തുണയറിയിച്ച് നിർമാതാവും ഭാര്യയുമായ സുപ്രിയ മേനോന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി. സിനിമ ആഗോള തലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചെന്ന ആശിർവാദ് സിനിമാസിന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചുകൊണ്ടായിരുന്നു സുപ്രിയ പൃഥ്വിരാജിന് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയത്.

"പൃഥ്വിരാജ് ചരിത്രം കുറിക്കുകയാണ്. പൃഥ്വിരാജിനെ ഓർത്ത് അഭിമാനമുണ്ട്'' എന്നായിരുന്നു സുപ്രിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. പൃഥ്വിരാജിനും കുടുംബത്തിനുമെതിരേ സൈബർ ആക്രമണം തുടരുന്നതിനിടെയാണ് സുപ്രിയയുടെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.

അടുത്തിടെ മല്ലിക സുകുമാരനും വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിനെ മനഃപ്പൂർവം ബലിയാടാക്കുകയാണെന്നായിരുന്നു മല്ലികയുടെ പ്രതികരണം. എല്ലാവർക്കും എല്ലാം അറിയാവുന്നതാണെന്നും മോഹൻലാൽ ഉൾപ്പെടെയുള്ളവരെ പൃഥ്വി ചതിച്ചു എന്നത് വ്യജ പ്രചരണമാണെന്നും പ്രതികരിച്ച മല്ലിക സിനിമയിൽ പ്രശ്നങ്ങളുണ്ടെങ്കിലതിൽ എല്ലാവരും ഉത്തരവാദികളാണെന്നും വ്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com