എമ്പുരാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എൻഐഎക്ക് പരാതി

റിട്ട. നേവി ഉദ‍്യോഗസ്ഥനായ ശരത്ത് എടത്തിലാണ് പരാതി നൽകിയിരിക്കുന്നത്
empuran promotes terrorism complaint filed to nia

എമ്പുരാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; എൻഐയെക്ക് പരാതി

Updated on

പാലക്കാട്: പ‍ൃഥ്വിരാജ് - മോഹൻലാൽ ചിത്രം എമ്പുരാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ദേശീയ അന്വേഷണ ഏജൻസിക്ക് പരാതി നൽകി. റിട്ട. നേവി ഉദ‍്യോഗസ്ഥനായ ശരത്ത് എടത്തിലാണ് പരാതി നൽകിയിരിക്കുന്നത്.

ചിത്രത്തിലൂടെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും രാജ‍്യവിരുദ്ധ വികാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്.

ദേശീയ അന്വേഷണ ഏജൻസിയെ അപകീർത്തിപ്പെടുത്തിയതായും ചിത്രത്തിന്‍റെ സംഗ്രഹം തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നതാണെന്നും പരാതിയിൽ പറ‍യുന്നു. ചിത്രത്തിലെ ചില ഭാഗങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് ശരത് പരാതി നൽകിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com