ലോക റെക്കോഡുമായി 'എന്ന് സാക്ഷാൽ ദൈവം'

വെറും 16 മണിക്കൂറുകൾ കൊണ്ട് സിനിമ പൂർത്തിയാക്കി റിലീസ് ചെയ്തു‌
ലോക റെക്കോഡുമായി 'എന്ന് സാക്ഷാൽ ദൈവം'

റെക്കോഡ് സമയം കൊണ്ട് സിനിമ പൂർത്തിയാക്കി റിലീസ് ചെയ്തുവെന്ന നേട്ടം സ്വന്തമാക്കി 'എന്ന് സാക്ഷാൽ ദൈവം'. വെറും 16 മണിക്കൂർ കൊണ്ട് പ്രീപ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തതിലൂടെയാണ് സിനിമ ലോകറെക്കോഡ് സ്വന്തമാക്കിയത്. യു ആർ എഫ് (യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറം) വേൾഡ് റെക്കോർഡ്, ഇന്‍റർനാഷണൽ ബുക്ക് ഒഫ് റെക്കോർഡ്സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയത്. ഡബ്ല്യു എഫ് സി എൻ (WFCN), സി ഓ ഡി ( COD), മൂവിവുഡ് എന്നീ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരിൽ പീഡനം അനുഭവിച്ചിരുന്ന പെൺകുട്ടിയുടെ ആത്മഹത്യയ്ക്കു പിന്നിലെ ദുരൂഹത തേടി മരണവീട്ടിൽ എത്തുന്ന യുട്യൂബ് വ്ളോഗറും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. തിരുവനന്തപുരത്തായിരുന്നു സിനിമയുടെ മുഴുവൻ ചിത്രീകരണവും നടന്നത്.

അനസ് ജെ റഹിം, മാനസപ്രഭു, കെ പി എ സി സുജിത്ത്, സുദർശനൻ റസ്സൽപുരം, ശരൻ ഇൻഡോകേര, അഭിഷേക് ശ്രീകുമാർ, ജലതാ ഭാസ്കർ, റ്റി സുനിൽ പുന്നക്കാട്, സജിലാൽ, അഭിജിത്, സുരേഷ്കുമാർ, ജയചന്ദ്രൻ തലയൽ, വിപിൻ ഹരി എന്നിവർ അഭിനയിക്കുന്നു. ഇൻഡിപെൻഡന്‍റ് സിനിമാ ബോക്സിന്‍റെ ബാനറിൽ ശ്രീവിഷ്ണു ജെ എസ്, ജിനു സെലിൻ, സ്നേഹൽറാവു, ദീപു ആർ എസ് , ശിവപ്രസാദ് എന്നിവർ ചേർന്നാണ് നിർമ്മാണം. രചന , എഡിറ്റിംഗ് , ഛായാഗ്രഹണം, സംവിധാനം എന്നിവ നിർവ്വഹിച്ചത് എസ് എസ് ജിഷ്ണുദേവാണ്. സിങ്ക്സൗണ്ട്, സൗണ്ട് ഡിസൈൻ,മിക്സിംഗ് - ശ്രീവിഷ്ണു ജെ എസ്, സഹസംവിധാനം - അഭിഷേക് ശ്രീകുമാർ, ടെക്നിക്കൽ കോ ഓർഡിനേറ്റർ - സേതുലക്ഷ്മി, പോസ്റ്റർ ഡിസൈൻ-വിനിൽ രാജ് . അജയ് തുണ്ടത്തിലാണ് ചിത്രത്തിന്‍റെ പി ആർ ഓ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com