എന്താടാ സജിയിലെ വീഡിയോ സോങ് ശ്രദ്ധ നേടുന്നു

ഫാമിലി കോമഡി എന്‍റർടെയ്നറാണു ചിത്രം
എന്താടാ സജിയിലെ വീഡിയോ സോങ് ശ്രദ്ധ നേടുന്നു

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിലെ വീഡിയോ സോങ് ശ്രദ്ധ നേടുന്നു. നീഹാരമണിയും എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് അർഷാദ് റഹീമും സംഗീതം വില്ല്യം ഫ്രാൻസിസുമാണ്. ആലാപനം മൃദുല വാര്യർ, വില്ല്യം ഫ്രാൻസിസ്.

നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാജിക്‌ ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. നായിക നിവേദ തോമസ്. ഫാമിലി കോമഡി എന്‍റർടെയ്നറാണു ചിത്രം.

ക്യാമറ-ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ-ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ,എഡിറ്റിംഗ്-രതീഷ് രാജ്, ഒറിജിനൽ ബാക്ഗ്രൗണ്ടസ്‌കോർ - ജെക്ക്‌സ് ബിജോയ്, എസ്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ-നവീൻ.പി.തോമസ്, മേക്കപ്പ്-റോണക്‌സ് സേവ്യർ, കോസ്റ്റും ഡിസൈനർ-സമീറ സനീഷ്, പ്രൊഡക്ഷൻ കാൻട്രോളർ-ഗിരീഷ് കൊടുങ്ങല്ലൂർ, ആർട്ട് ഡയറക്ടർ-ഷിജി പട്ടണം, ത്രിൽ-ബില്ല ജഗൻ, അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാർഗവൻ, പ്രവീണ് വിജയ്, അഡ്മിനിസ്‌ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ്-ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്-അഖിൽ യശോധരൻ, സ്റ്റിൽ-പ്രേം ലാൽ, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണു മറ്റ് അണിയറ പ്രവർത്തകർ. വാർത്താപ്രചരണം : ബിനു ബ്രിങ്ഫോർത്ത്

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com